കണ്ണൂർ ബ്രദേഴ്സ് മസ്ക്കറ്റ് സോക്കർക്കപ്പ് ഫുട്ബോൾ ടൂർണമെന്റ് സംഘടിപ്പിച്ചു.
കണ്ണൂർ ബ്രദേഴ്സ് സോക്കർക്കപ്പ് ഫുട്ബോൾ ടൂർണമെന്റ് സംഘടിപ്പിച്ചു.
മസ്കത്ത് | കണ്ണൂർ ബ്രദേഴ്സ് എഫ്സിയുടെ നേതൃത്വത്തിൽ വാദികബീർ പാഡേൽ ഫൺ സ്റ്റേഡിയത്തിൽ ഒമാനിലെ പ്രമുഖ ടീമുകളെ പങ്കെടുപ്പിച്ചു കൊണ്ട് കണ്ണൂർ ബ്രദേഴ്സ് സോക്കർക്കപ്പ് ഫുട്ബോൾ ടൂർണമെന്റ് സംഘടിപ്പിച്ചു.
വാശിയേറിയ ഫൈനൽ മത്സരത്തിൽ ഓൾ സ്റ്റാർ റൂവി ഫ് സി യെ പരാജയപെടുത്തി UTSC എഫ് സി ജേതാക്കളായി. മൂന്നാം സ്ഥാനത്തിനായുള്ള മത്സരത്തിൽ ഗോവ യുണൈറ്റഡ് ഫ് സി പെനാൽറ്റി ഷൂട്ട് ഔട്ടിൽ സ്പിരിറ്റ് ബോയ്സ് എഫ് സി യെ പരാജയപ്പെടുത്തി..
റോഡ്ലൈൻ യുണൈറ്റഡ് കമ്പനി മാനേജിംഗ് ഡയറക്ടർമാരായ സഫീർ യൂസഫ്,
സനീർ അലി യൂസഫ്, എന്നിവർ ഉൽഘടനം നിർവഹിച്ചു.
ടൂർണമെന്റ് കോർഡിനേറ്റ് അംഗമായ ഫൈസൽ സ്വാഗതം പറഞ്ഞു. കോർഡിനേറ്റർ ശരത് അധ്യക്ഷതയും വഹിച്ചു. മൻസൂർ, ഉമ്മർ, സിയാദ്, അബ്ദുറഹ്മാൻ, നവാസ്,റാഫി,സാഹിർ, രാഹുൽ, റിയാസ്, ബിജിത്ത്, ജബ്ബാർ എന്നി
വർ ആശംസകൾ അർപ്പിച്ചു.
ലീഗ് അടിസ്ഥാനത്തിൽ നടന്ന ടൂർണമെന്റിൽ മികച്ച കളിക്കാരനായി എഫ് സി ഗോവ യുണൈറ്റഡിൽ നിന്നുള്ള ഷാനു, ഗോൾകീപ്പറായി ആസാദ് സ്റ്റാർ റൂവി എഫ് സി, ടോപ്സ്കോറായി സലിം UTSC എഫ് സിയും, തെരഞ്ഞെടുത്തു.
ഒന്നാം സ്ഥാനത്തിന് അർഹമായ ടീമിനുള്ള ട്രോഫി വാസൽ എക്സ്ചേഞ്ച് ജനറൽ മാനേജർ സജി സി തോമസ്
സമ്മാനിച്ചു.
മറ്റു ട്രോഫികളും പുരസ്കാരങ്ങളും വാസൽ എക്സ്ചേഞ്ച് കംപ്ലയൻസ് ഓഫീസർ വിമൽ എ.ജി, ശരത് ജൂബിലി എഞ്ചിനീയറിംഗ്,
തുടങ്ങിയവരും മറ്റുള്ള കമ്മിറ്റി അംഗങ്ങളും ചേർന്നു വിതരണം ചെയ്തു.
STORY HIGHLIGHTS:Organized Kannur Brothers Muscat Soccer Cup Football Tournament