IndiaNews

പാൻ കാര്‍ഡ്-ആധാര്‍ ബന്ധിപ്പിക്കല്‍ :അവസാന തീയതി 31

ഡല്‍ഹി: പാൻ കാർഡ് ആധാറുമായി ബന്ധിപ്പിക്കാനുള്ള സമയപരിധി ഓർമിപ്പിച്ച്‌ ആദായനികുതി വകുപ്പ്. ഇതുവരെയും ബന്ധിപ്പിക്കാത്തവർ 31നകം നടപടികള്‍ പൂർത്തിയാക്കണമെന്നാണ് ആദായനികുതി വകുപ്പിന്റെ കർശന നിർദേശം.

ഈ സമയപരിധിക്കകത്ത് ലിങ്ക് ചെയ്യാത്തവരുടെ പാൻ കാർഡുകള്‍ പ്രവർത്തനരഹിതമാകുമെന്നും മുന്നറിയിപ്പുണ്ട്.

ഇതുവരെയും പാൻ കാർഡുകള്‍ ആധാറുമായി ലിങ്ക് ചെയ്യാത്തവർക്ക് 1000 രൂപ അധിക ഫീസായി (ലേറ്റ് ഫീ) അടയ്ക്കേണ്ടതുണ്ട്. എന്നാല്‍, 2024 ഒക്ടോബർ ഒന്നിനു ശേഷം ആധാർ എന്റോള്‍മെന്റ് ഐഡി ഉപയോഗിച്ചു പാൻ കാർഡുകള്‍ കരസ്ഥമാക്കിയവർ ലിങ്ക് ചെയ്യുന്ന സമയത്ത് ഈ പിഴത്തുക അടയ്ക്കേണ്ടതില്ല.

എങ്ങനെ അറിയാം?

ആദായനികുതിവകുപ്പിന്റെ ഔദ്യോഗിക പോർട്ടലായ https://www.incometax.gov.in/iec/foportal/ എന്ന സൈറ്റില്‍ “ലിങ്ക് ആധാർ സ്റ്റാറ്റസ്’ എന്ന ഓപ്ഷനില്‍ ക്ലിക്ക് ചെയ്ത്, പാൻ നന്പറും ആധാർ നന്പറും സമർപ്പിച്ചു കഴിഞ്ഞാല്‍ പാൻ കാർഡ് ആധാറുമായി ബന്ധിപ്പിച്ചിട്ടുണ്ടോയെന്ന് അറിയാൻ സാധിക്കും.

എങ്ങനെ ബന്ധിപ്പിക്കാം?

ഇതേ സൈറ്റില്‍ ചെന്ന് “ലിങ്ക് ആധാർ’ എന്ന ഓപ്ഷനില്‍ ക്ലിക്ക് ചെയ്യുക. അതിനു ശേഷം വരുന്ന പേജില്‍ പാൻ കാർഡ് നന്പറും ആധാർ കാർഡ് നന്പറും സമർപ്പിക്കുക. പിഴ അടയ്ക്കേണ്ടവർ 1000 രൂപ അധികഫീസ് നല്‍കുക. പേമെന്റ് വിജയകരമായാല്‍ ആധാറിലുള്ള പേരും മൊബൈല്‍ നന്പറും നല്‍കുക. തുടർന്ന് “ലിങ്ക് ആധാർ’ ബട്ടണ് ക്ലിക്ക് ചെയ്ത് മൊബൈലില്‍ ലഭിക്കുന്ന ഒടിപി നല്‍കി വേരിഫിക്കേഷൻ പൂർത്തിയാക്കിയാല്‍ പാൻ കാർഡ് ആധാറുമായി ബന്ധിപ്പിക്കാനുള്ള അപേക്ഷ സമർപ്പിക്കപ്പെടും.

Story Highlights:PAN Card-Aadhaar Linking: Last date 31

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker