NewsPolitics

യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റായി മാങ്കൂട്ടത്തിലിനെ നിയമിക്കരുതെന്ന് അന്ന് എംഎല്‍എയായിരുന്ന ഷാഫിയോട് അപേക്ഷിച്ചിരുന്നുവെന്ന് കോണ്‍ഗ്രസ് വനിതാ നേതാവ്

കോട്ടയം: യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റായി മാങ്കൂട്ടത്തിലിനെ നിയമിക്കരുതെന്ന് അന്ന് എംഎല്‍എയായിരുന്ന ഷാഫിയോട് അപേക്ഷിച്ചിരുന്നുവെന്ന് കോണ്‍ഗ്രസ് വനിതാ നേതാവ്.

ആ വാക്കിന് ഒരു വിലയും തന്നില്ല എന്ന് മാത്രമല്ല നിറഞ്ഞ പരിഹാസവും പുച്ഛവും ആയിരുന്നു ഉണ്ടായിരുന്നത്.

മാങ്കൂട്ടത്തിലിനെതിരെ മുന്‍പ് ആരോപണങ്ങളോ പരാതികളോ തങ്ങള്‍ക്ക് ലഭിച്ചിട്ടില്ലെന്ന ഷാഫിയുടെ വാദങ്ങള്‍ പൊളിയുന്നു.

കെപിസിസി സംസ്‌കാര സാഹിതി ജനറല്‍ സെക്രട്ടറി എം.എ ഷഹനാസ് ആണ് മാങ്കൂട്ടത്തിലിന്റെ സ്വഭാവവൈകൃതം മൂടിവെച്ചതില്‍ ഷാഫിയുടെ പങ്കിനെക്കുറിച്ചു തുറന്നുപറഞ്ഞത്.

യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റായി മാങ്കൂട്ടത്തിലിനെ നിയമിക്കരുതെന്ന് അന്ന് എംഎല്‍എയായിരുന്ന ഷാഫിയോട് അപേക്ഷിച്ചിരുന്നതായി ഷഹനാസ് ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.

പ്രസിഡന്റായിട്ട് ഇവനെ പോലെയുള്ള ആളുകള്‍ വരുമ്ബോള്‍ നമ്മുടെയൊക്കെ പെണ്‍കുട്ടികള്‍ ചൂഷണം ചെയ്യപ്പെടുമെന്ന് ഞാന്‍ അപേക്ഷിച്ചിട്ടുണ്ട്.

ആ വാക്കിന് ഒരു വിലയും തന്നില്ല എന്ന് മാത്രമല്ല നിറഞ്ഞ പരിഹാസവും പുച്ഛവും ആയിരുന്നു ഉണ്ടായിരുന്നത്. – ഷഹനാസ് പറഞ്ഞു. തന്റെ കൈവശം ഈ പറഞ്ഞതിന് തെളിവുണ്ടെന്നും ഷഹനാസ് അറിയിച്ചു.

വേട്ടപ്പട്ടികള്‍ക്ക് ഒരു വിചാരമുണ്ട്, പെണ്‍കുട്ടികളെ ചൂഷണം ചെയ്യുന്നത് പിടിക്കപ്പെട്ടാല്‍ പിന്നീട് അവരുടെ തന്ത്രം എന്താണെന്ന് വെച്ചാല്‍ ബാക്കിയുള്ള സ്ത്രീകളെ ചടങ്ങുകളില്‍ വിളിക്കുക പരസ്യമായി കെട്ടിപ്പിടിക്കുക എന്നിട്ട് സ്വയം അങ്ങ് ആനന്ദിക്കുക.

ഇരകള്‍ക്കൊപ്പം ആണ് ഞാന്‍ എന്ന് ഫേസ്ബുക്ക് പോസ്റ്റ് ഇട്ടപ്പോള്‍ കോണ്‍ഗ്രസിലെ ഒരുപാട് നേതാക്കന്മാര്‍ എന്നെ ചോദ്യം ചെയ്തു. എന്റെ പക്ഷം എന്നും സ്ത്രീപക്ഷം തന്നെയാണ്. അത് നിങ്ങള്‍ ചുറ്റിനും കൂടി നിന്ന് എന്നെ ആക്രമിച്ചാല്‍ പോലും.

ഇന്ന് സോഷ്യല്‍ മീഡിയയില്‍ ഇരകള്‍ എന്നു പറഞ്ഞു വരുന്ന മുഴുവന്‍ സ്ത്രീകളെയും അപമാനിച്ചു കൊണ്ടിരിക്കുന്നത് ഒരു ക്രിമിനല്‍ ആയിട്ടുള്ള വ്യക്തിക്ക് വേണ്ടിയിട്ടാണ് എന്ന് നിങ്ങള്‍ മനസ്സിലാക്കണം.

ഇന്നും പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയ രാഹുല്‍ മാങ്കൂട്ടത്തില്‍ നിര്‍ദ്ദേശിച്ച സ്ഥാനാര്‍ഥികള്‍ കേരളത്തിന്റെ പലസ്ഥലങ്ങളിലും മത്സരിക്കുന്നുണ്ട് എന്ന ഗതികേട് കൂടി മനസ്സിലാക്കേണ്ടത് നമ്മള്‍ ഓരോരുത്തരുമാണ്.

എന്നെ ചൂഷണം ചെയ്ത വേട്ടപ്പട്ടിയെ കോഴിക്കോട് കോണ്‍ഗ്രസിന്റെ പ്രധാന പരിപാടിയില്‍ പങ്കെടുപ്പിക്കുകയും പിന്നീട് അതിന് എതിരെ ഞാന്‍ പ്രതികരിച്ചപ്പോള്‍ ഡിസിസി അധ്യക്ഷന്‍ ഡിസിസി സെക്രട്ടറിയെ ആ വേട്ടപ്പട്ടിയുടെ വക്കീല്‍ ആക്കി കൊടുക്കുകയും പിന്നീട് ഇപ്പോള്‍ ആ വക്കീലിനെ ഉദ്ധിഷ്ട കാര്യത്തിന് ഉപകാര സ്മരണ പോലെ ഡിസിസി ട്രഷറര്‍ ആക്കുകയും ചെയ്ത ആളാണ്.

എന്നിട്ടും ഇരയായ ആ ഡിസിസി ഓഫീസില്‍ പോകുന്ന എന്റെ ഗതികേട് ഒന്ന് ആലോചിച്ചു നോക്കൂ എന്നും ഷഹനാസ് ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.

Story Highlights:A Congress woman leader said that she had requested Shafi, who was then MLA, not to appoint Mangkootatil as the Youth Congress state president.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker