NewsPolitics

രാഹുല്‍ മാങ്കൂട്ടത്തിലിന്റെ വിഷയത്തില്‍ നിയമപരമായി കാര്യങ്ങള്‍ നടക്കട്ടെയെന്ന് ഷാഫി പറമ്ബില്‍ എംപി.

രാഹുല്‍ മാങ്കൂട്ടത്തിലിന്റെ വിഷയത്തില്‍ നിയമപരമായി കാര്യങ്ങള്‍ നടക്കട്ടെയെന്ന് ഷാഫി പറമ്ബില്‍ എംപി.

നിയമപരമായ നടപടിക്രമങ്ങള്‍ക്കു തടസം നില്‍ക്കില്ലെന്നും കൂടുതല്‍ പ്രതികരണങ്ങള്‍ പാർട്ടിയുമായി ആലോചിച്ച ശേഷമെന്നും ഷാഫി വ്യക്തമാക്കി.

അതേസമയം, രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ ഉടൻ രാജിവയ്ക്കണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ ആവശ്യപ്പെട്ടു.

രാഹുല്‍ എംഎല്‍എ സ്ഥാനത്ത് ഒരു നിമിഷം പോലും ഇരിക്കരുത്. പരാതികള്‍ ഇനിയും വരും. ഇത്രയും കാലം പരാതി ഇല്ലെന്നായിരുന്നു രാഹുലിന്റെ പ്രതികരണം. തെളിവുകള്‍ ഉള്‍പ്പെടെയാണ് ആളുകള്‍ വരുന്നത്.

കോണ്‍ഗ്രസ് രാഹുലിനെ സസ്പെൻഡ് ചെയ്തു എന്ന് പറയുന്നത് വെറുതെയാണ്. ഇപ്പോഴും രാഹുല്‍ കോണ്‍ഗ്രസിന് വേണ്ടി പ്രചാരണം നടത്തുകയാണ്. ഒരാളും രാഹുല്‍ മാങ്കൂട്ടത്തിലിനെ എംഎല്‍എയായി ഇനി അംഗീകരിക്കില്ലെന്നും എം.വി. ഗോവിന്ദൻ വ്യക്തമാക്കി.

Story Highlights:Shafi Parambil MP says let the legal process be followed in the Rahul Mangkootatil issue.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker