GulfNewsOman

സന്തോഷം പങ്കിടാൻ സമ്മാനങ്ങൾ ഒരുക്കുന്ന മലയാളി വനിത

“സമ്മാനത്തിന്റെ സന്തോഷം പങ്കിടുന്ന ഒരു മലയാളി വനിത”

ഒരു സമ്മാനം കിട്ടുമ്പോൾ മുഖത്ത് വിരിയുന്ന പുഞ്ചിരി, കണ്ണുകളിൽ നിറയുന്ന സന്തോഷം – അത് വാക്കുകൾ കൊണ്ട് വിവരിക്കാനാവാത്ത ഒരു അനുഭവമാണ്.

കോഴിക്കോട് സ്വദേശിനിയായ റുക്‌സാന (സന), ഈ സന്തോഷത്തെ തന്റെ ജീവിതത്തിന്റെ ഭാഗമാക്കി മാറ്റിയിരിക്കുകയാണ്. സമ്മാനങ്ങൾ നൽകുന്നത് ഒരു ഹോബിയായിരുന്നു, എന്നാൽ ഇന്ന് അത് ഒരു വിജയകരമായ തൊഴിൽ ആയി മാറിയിരിക്കുന്നു.കല്യാണം കഴിഞ്ഞു കുറച്ച് നാളുകൾക്കു ശേഷം തുടങ്ങിയതാണ് ചെറിയ ചെറിയ ബിസിനസ്‌.



ഒമാനിൽ കഴിഞ്ഞ അഞ്ച് മാസമായി സന ഗിഫ്റ്റ് ഹാംപറുകളും സർപ്രൈസ് സമ്മാനങ്ങളും എത്തിച്ചു കൊടുക്കുകയാണ്. @zana_art_ എന്ന പേരിൽ, കലാ-കരകൗശല ഉൽപ്പന്നങ്ങൾ, കൈവേലകൾ, ഇഷ്ടാനുസൃത കേക്കുകൾ തുടങ്ങി ഹൃദയത്തെ സ്പർശിക്കുന്ന നിരവധി സമ്മാനങ്ങൾ അവർ ഒരുക്കുന്നു.



“ഒരു സമ്മാനം നൽകുമ്പോൾ അത് വാങ്ങുന്നയാളുടെ മനസിലേക്ക് എത്തണം. അതാണ് സമ്മാനം നൽകുന്നതിന്റെ യഥാർത്ഥ കല.” – സന

വീട് വിട്ട് വിദേശത്ത് കഴിയുന്നവർക്ക് ഏറ്റവും വലിയ നഷ്ട്ടം പ്രിയപ്പെട്ടവരുടെ ആഘോഷങ്ങളിൽ പങ്കെടുക്കാനാകാത്തതാണ്. അത്തരത്തിൽ, സനയുടെ @zana_art_ വഴി ഒരാൾക്ക് സ്വന്തം സ്‌നേഹവും ഓർമ്മകളും സമ്മാനമായി അയക്കാൻ കഴിയും. അത് ഒരു സർപ്രൈസ് മാത്രമല്ല, ദൂരങ്ങളെ മറികടക്കുന്ന സ്‌നേഹത്തിന്റെ തെളിവാണ്.



സന പറയുന്നു:
“ബിസിനസ്സ് തുടങ്ങുന്ന ഏതൊരു വനിതക്കും വെല്ലുവിളികൾ കുറെയുണ്ടാവും.മക്കൾ,കുടുംബം,വീട്ടുജോലി തുടങ്ങി എല്ലാ മേഖലകളിലും സ്ത്രീകളുടെ കണ്ണെത്തണം…അതിനിടക്ക് ഇവര് ഒരു ജോലി ചെയ്ത് സ്വന്തം കാലിൽ നിൽക്കുന്നുണ്ടെങ്കിൽ അവർ ജീവിതത്തിൽ വിജയിച്ചു.എല്ലാ കാര്യങ്ങളിലും ഭർത്താവിനെ ആശ്രയിച്ചു ജീവിക്കാതെ സ്വയം മുന്നേറാൻ പഠിക്കണം. ഏതൊരു ബിസിനസ്സിനും ആദ്യം കുറേ കഷ്ടപ്പാടും ബുദ്ധിമുട്ടുകളും ഉണ്ടാവും. അതൊക്കെ തരണം ചെയ്ത് മുന്നോട്ട് പോവാൻ ഒരു മനസ്സ് വേണം, നിങ്ങള്‍ ചെയ്തുപോകുന്ന കാര്യത്തിൽ ആവേശവും ആത്മവിശ്വാസവും ഉണ്ടെങ്കിൽ വിജയം ഉറപ്പാണ്. എനിക്ക് ഇഷ്ടമായ കാര്യമാണ് ഞാൻ ചെയ്യുന്നത്, അതുകൊണ്ടാണ് ഇന്ന് സന്തോഷത്തോടെയും ആത്മവിശ്വാസത്തോടെയും മുന്നോട്ട് പോകുന്നത്.”



ഇന്ന്, സ്വന്തം തൊഴിൽ വഴി സന സാമ്പത്തികമായി സ്വതന്ത്രയായി…!
അതിലുപരി ഒരുപാട് കാര്യങ്ങൾ സനക്ക് ചെയ്യാൻ കഴിയുന്നു.  എന്നാൽ, അതിലും വലിയ സന്തോഷം – മറ്റുള്ളവരുടെ മുഖത്ത് സമ്മാനങ്ങളിലൂടെ സന്തോഷം വിരിയുന്നത് കാണുന്നതാണ്….💕


💌 നിങ്ങൾക്കും പ്രിയപ്പെട്ടവർക്കും ഒരു സ്‌നേഹ സമ്മാനം അയക്കാൻ, സനയുടെ @zana_art_ ബന്ധപ്പെടാം.

STORY HIGHLIGHTS:A Malayali woman prepares gifts to share happiness

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker