Sports

പുരുഷ വിഭാഗം 100 മീറ്ററില്‍ അനിമേഷ് കുജുര്‍ ദേശീയ റിക്കാര്‍ഡ് തിരുത്തി.

മുംബൈ:അതിവേഗക്കാരെ നിര്‍ണയിക്കുന്ന പുരുഷ വിഭാഗം 100 മീറ്ററില്‍ അനിമേഷ് കുജുര്‍ ദേശീയ റിക്കാര്‍ഡ് തിരുത്തി.

ഗ്രീസില്‍ നടന്ന ഡ്രോമിന ഇന്‍റര്‍നാഷണല്‍ സ്പ്രിന്‍റ് ആന്‍ഡ് റിലേ മീറ്റിലാണ് അനിമേഷ് ദേശീയ റിക്കാര്‍ഡ് കുറിച്ചത്. 10.18 സെക്കന്‍ഡില്‍ അനിമേഷ് ഫിനിഷിംഗ് ലൈന്‍ കടന്നു. 10.20 സെക്കന്‍ഡില്‍ താഴെ ഫിനിഷ് ചെയ്യുന്ന ആദ്യ ഇന്ത്യക്കാരനാണ് ഛത്തീസ്ഗഡുകാരനായ അനിമേഷ്.



ബംഗളൂരുവില്‍ ഈ വര്‍ഷം മാര്‍ച്ചില്‍ നടന്ന ഇന്ത്യന്‍ ഗ്രാന്‍പ്രീയില്‍ ഗുരിന്ദര്‍വീര്‍ സിംഗ് കുറിച്ച 10.20 സെക്കന്‍ഡ് എന്ന റിക്കാര്‍ഡാണ് 22കാരനായ അനിമേഷ് തിരുത്തിയത്. ഇതോടെ 200, 4×100 റിലേ എന്നീ ഇനങ്ങള്‍ക്കു പിന്നാലെ 100 മീറ്ററിലും ദേശീയ റിക്കാര്‍ഡ് അനിമേഷിന്‍റെ പേരിലായി.

STORY HIGHLIGHTS:Animesh Kujur broke the national record in the men’s 100 meters.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker