
ഡൽഹി:അന്താരാഷ്ട്ര യാത്രക്കാര്‍ക്ക് കൂടുതല്‍ ആനുകൂല്യങ്ങളുമായി എയര്‍ ഇന്ത്യ എക്സ്പ്രസ്
കൈക്കുഞ്ഞുങ്ങളുമായി യാത്ര ചെയ്യുന്നവര്‍ക്ക് ഇനിമുതല്‍ 10 കിലോ സൗജന്യ ബാഗേജ് സൗകര്യം അധികമായി ലഭിക്കും. കുഞ്ഞിനും മുതിര്‍ന്നയാള്‍ക്കും കൂടി ഹാന്‍ഡ് ബാഗേജ് ഉള്‍പ്പെടെ 47 കിലോവരെ കൊണ്ടുപോകാമെന്നതാണ് പുതിയ ആനുകൂല്യം.

യുഎഇ ഉള്‍പ്പെടെ ഗള്‍ഫ് രാജ്യങ്ങളിലേക്കുള്ള യാത്രക്കാര്‍ക്ക് 30 കിലോ ചെക്ക്-ഇന്‍ ബാഗേജും ഏഴ് കിലോ ഹാന്‍ഡ് ബാഗേജും കൊണ്ടുപോകാമെന്ന അറിയിപ്പിന് പിന്നാലെയാണ് കൂടുതല്‍ ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ചത്.
ഇന്ത്യയില്‍നിന്നും ഗള്‍ഫ്, സിംഗപ്പൂര്‍ എന്നിവിടങ്ങളിലേക്കുള്ള എയര്‍ഇന്ത്യ എക്സ്പ്രസ് അന്താരാഷ്ട്ര വിമാനങ്ങളില്‍ പുതിയ ആനുകൂല്യങ്ങള്‍ ലഭ്യമാണ്.

ബാഗേജ് ഇല്ലാതെ യാത്ര ചെയ്യുന്നവര്‍ക്കായി എക്സ്പ്രസ് ലൈറ്റ് എന്ന പേരില്‍ കുറഞ്ഞ നിരക്കില്‍ പുതിയ ടിക്കറ്റും അവതരിപ്പിച്ചിട്ടുണ്ട്. ഈ ടിക്കറ്റുകാര്‍ക്ക് മൂന്ന് കിലോ സൗജന്യ ഹാന്‍ഡ് ബാഗേജ് കയ്യില്‍ കരുതാം. ലൈറ്റ് ടിക്കറ്റ് എടുത്തശേഷം പിന്നീട് വേണമെങ്കില്‍ ബാഗേജ് കൂട്ടുകയും ചെയ്യാം. അന്താരാഷ്ട്ര യാത്രക്കാര്‍ക്ക് കൂടുതല്‍ പണം നല്കി 20 കിലോ വരെ അധിക ചെക്ക്-ഇന്‍ ബാഗേജും കരുതാവുന്നതാണ്.

STORY HIGHLIGHTS:Air India Express with more benefits for international passengers
