IndiaNews

വീട്ടുകാരെ ഉറക്കഗുളിക നല്‍കി അബോധാവസ്ഥയിലാക്കി കാമുകനൊപ്പം ഒളിച്ചോടാനുള്ള 15കാരിയുടെ ശ്രമം പാളി.

ജയ്പൂർ: വീട്ടുകാരെ ഉറക്കഗുളിക നല്‍കി അബോധാവസ്ഥയിലാക്കി കാമുകനൊപ്പം ഒളിച്ചോടാനുള്ള 15കാരിയുടെ ശ്രമം പാളി. അപ്രതീക്ഷിതമായി വീട്ടിലേക്കെത്തിയ ബന്ധു കാരണമാണ് വീട്ടിലെ സ്വർണവും പണവും കൈക്കലാക്കി ഒളിച്ചോടാനുള്ള 15കാരിയുടെ ശ്രമം പൊളിഞ്ഞത്.

രാജസ്ഥാനിലെ ജലവാർ ജില്ലയിലാണ് സംഭവം. കാമുകനെ പൊലീസ് അറസ്റ്റ് ചെയ്തു.

ബന്ധു വീട്ടില്‍ എത്തിയപ്പോള്‍ കുടുംബാംഗങ്ങളെ അബോധാവസ്ഥയില്‍ കണ്ടെത്തി. തുടർന്ന് മറ്റ് ബന്ധുക്കളെയും പൊലീസിനെയും വിവരമറിയിക്കുകയായിരുന്നു. ആഴ്ചകളായി പെണ്‍കുട്ടി കുടുംബാംഗങ്ങള്‍ക്ക് ചായയില്‍ ഉറക്കഗുളിക ചേർത്തിരുന്നു എന്നാണ് പൊലീസ് പറയുന്നത്..

എല്ലാവരും ഗാഢ നിദ്രയിലാകുമ്ബോള്‍ കാമുകനെ വീട്ടിലേക്ക് ക്ഷണിക്കുമായിരുന്നു. അടുത്തിടെ, പെണ്‍കുട്ടി കാമുകനൊപ്പം ഒളിച്ചോടാൻ പദ്ധതിയിട്ടു. തുടർന്ന് ചായയില്‍ ഉറക്കഗുളികയുടെ അളവ് കൂടുതലായി നല്‍കി. എല്ലാവരും അബോധാവസ്ഥയിലായപ്പോള്‍ ലക്ഷക്കണക്കിന് രൂപയുടെ ആഭരണങ്ങളും പണവും മോഷ്ടിച്ചു..

എന്നാല്‍, ബന്ധു വന്നതോടെ പദ്ധതി പൊളിഞ്ഞു. അഞ്ച് പേരെ അബോധാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും മൂന്ന് പേരുടെ നില ഗുരുതരമാണെന്നും റിപ്പോർട്ടുണ്ട്.

STORY HIGHLIGHTS:A 15-year-old girl’s attempt to elope with her boyfriend by giving her family sleeping pills and rendering them unconscious failed.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker