
അബുദാബി: ഡ്രൈവർമാർക്കും കാല്‍നട യാത്രക്കാർക്കും മുന്നറിയിപ്പുമായി അബുദാബി പൊലീസ്. സുരക്ഷിതമല്ലാതെ റോഡ് ഉപയോഗിക്കുന്നന്നവരുടെ എണ്ണം വർദ്ധിക്കുന്ന സാഹചര്യത്തിലാണ് മുന്നറിയിപ്പുമായി അബുദാബി പൊലീസ് രംഗത്തെത്തിയത്.

സുരക്ഷിതമല്ലാത്ത സ്ഥലങ്ങളില്‍ നിന്ന് റോഡ് മുറിച്ചുകടക്കുന്ന കാല്‍നടയാത്രക്കാരും അശ്രദ്ധയോടെ വാഹനമോടിക്കുന്നവർക്കും പിഴ ചുമത്തുമെന്ന് അബുദാബി പൊലീസ് അറിയിച്ചു.

ഐക്യരാഷ്ട്രസഭയുടെ എട്ടാമത് ആഗോള റോഡ് സുരക്ഷാ വാരത്തോടനുബന്ധിച്ചാണ് അബുദാബി പൊലീസിന്റെ ഈ നിർദ്ദേശം മുന്നോട്ടുവച്ചത്. റോഡ് സുരക്ഷയുമായി ബന്ധപ്പെട്ട് ബോധവല്‍ക്കരണ കാമ്ബയിനും അബുദാബി പൊലീസ് നടത്തുന്നുണ്ട്. ഉത്തരവാദിത്തമുള്ള റോഡ് ശീലങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനും സമൂഹവ്യാപക സുരക്ഷാ മാനദണ്ഡങ്ങള്‍ ശക്തിപ്പെടുത്തുന്നതിനും വേണ്ടിയാണ് കാമ്ബയിൻ.

കാമ്ബയിന്റെ ഭാഗമായി പൊലീസ് ഒരു വീഡിയോ പുറത്തുവിട്ടിട്ടുണ്ട്. അശ്രദ്ധമായി റോഡ് മുറിച്ചു കടക്കുമ്ബോഴുണ്ടാകുന്ന അപകടങ്ങളാണ് വീഡിയോയിലുള്ളത്. യഥാർത്ഥ സംഭവങ്ങളാണ് ഈ ദൃശ്യങ്ങളില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ചെറിയ പിഴവ് എങ്ങനെ ഗുരുതരമായ അപകടങ്ങള്‍ക്ക് കാരണമാകുമെന്ന് എടുത്തുകാണിക്കുന്നു. കാല്‍നടയാത്രക്കാരുടെയും സൈക്ലിസ്റ്റുകളുടെയും സുരക്ഷ ഒരു തന്ത്രപരമായ മുൻഗണനയാണെന്ന് ട്രാഫിക് ആൻഡ് പട്രോള്‍സ് ഡയറക്ടറേറ്റ് ഡയറക്ടർ ബ്രിഗേഡിയർ ജനറല്‍ മഹ്മൂദ് യൂസഫ് അല്‍ ബലൂഷി പറഞ്ഞു.

ഇത്തരം നിയമലംഘനങ്ങള്‍ക്ക് കർശനമായ പിഴയാണ് അബുദാബി പൊലീസ് ഈടാക്കുന്നത്. ഫെഡറല്‍ ട്രാഫിക് നിയമത്തിലെ ആർട്ടിക്കിള്‍ 89 അനുസരിച്ച്, നിയുക്തമല്ലാത്ത സ്ഥലങ്ങളില്‍ നിന്ന് റോഡ് മുറിച്ചുകടക്കുകയോ ട്രാഫിക് സിഗ്നലുകള്‍ അവഗണിക്കുകയോ ചെയ്താല്‍ കാല്‍നടയാത്രക്കാർക്ക് 400 ദിർഹം (9262 ഇന്ത്യൻ രൂപ) പിഴ ചുമത്താം.

STORY HIGHLIGHTS:Abu Dhabi Police has issued a warning to drivers and pedestrians.