IndiaNews

രാജ്യത്ത് നിയമ വിരുദ്ധമായി പ്രവർത്തിച്ചിരുന്ന ഗെയിമിങ് ആപ്പുകള്‍ക്കും ബാങ്ക് അക്കൗണ്ടുകള്‍ക്കും പൂട്ടിട്ട് ജിഎസ്ടി വകുപ്പ്

ഡല്‍ഹി: രാജ്യത്ത് നിയമ വിരുദ്ധമായി പ്രവർത്തിച്ചിരുന്ന 357 ഓഫ്ഷോർ ഗെയിമിങ് വെബ്സൈറ്റുകളും 2400 ബാങ്ക് അക്കൗണ്ടുകളും ബ്ലോക്ക് ചെയ്തതായി ധനകാര്യ മന്ത്രാലയം അറിയിച്ചു.

ഓഫ്ഷോർ ഗെയിമിങ് പ്ലാറ്റ്ഫോമുകള്‍ ഉപയോഗിക്കുന്നതിനെതിരെ പൊതുജനങ്ങള്‍ക്ക് മുന്നറിയിപ്പും നല്‍കി. ഇത്തരം ഗെയിമിങ് പ്ലാറ്റ്ഫോമുകള്‍ പ്രചരിപ്പിക്കുന്ന സിനിമാ താരങ്ങളും സോഷ്യല്‍ മീഡിയ ഇൻഫ്ലുവൻസർമാരും തങ്ങളുടെ നിരീക്ഷണത്തിലാണെന്നും മന്ത്രാലയം അറിയിച്ചു.



ജി.എസ്.ടി അടയ്ക്കാത്തതും കൃത്യമായി രജിസ്റ്റർ ചെയ്യാത്തതുമായ ഏകദേശം700 ഓഫ്ഷോർ ഗെയിമിങ് കമ്ബനികളാണ് ജി. എസ്. ടി ഡയറക്ടറേറ്റ് ജനറലിന്റെ നിരീക്ഷണത്തിലുള്ളത്.

അനധികൃത പണം കൈമാറാനുപയോഗിക്കുന്ന മ്യൂള്‍ ബാങ്കിങ് വഴിയാണ് ഗെയിമിങ് കമ്ബനികള്‍ പ്രവർത്തിക്കുന്നതെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. ഇത്തരത്തില്‍ 166 മ്യൂള്‍ അക്കൗണ്ടുകളാണ് ഡി.ജി. ജി. ഐ കണ്ടെത്തിയത്.

മറ്റു രണ്ട് വ്യത്യസ്ത കേസുകളില്‍ 2400 ബാങ്ക് അക്കൗണ്ടുകള്‍ ബ്ലോക്ക് ചെയ്യുകയും126 കോടി രൂപ മരവിപ്പിക്കുകയും ചെയ്തു.

ജി.എസ്.ടി നിയമപ്രകാരം ഓണ്‍ലൈൻ മണിഗെയിമുകള്‍ക്ക് 28 ശതമാനം ജി.എസ്.ടി ബാധകമാണ്. ഇന്ത്യയില്‍ പ്രവർത്തിക്കുന്നതിന് ജി.എസ്.ടി രജിസ്റ്റർ ചെയ്തിരിക്കുകയും വേണം.

ഐ.പി.എല്‍ സീസണോടനുബന്ധിച്ച്‌ നിയമവിരുദ്ധ ഗെയിമിങ് ആപ്പുകളുടെ പ്രവർത്തനം തടയാൻ കർശനമായി നടപടികള്‍ സ്വീകരിക്കുമെന്ന് മന്ത്രാലയം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

വിദേശ ഗെയിമിങ് സ്ഥാപനങ്ങള്‍ നിയമങ്ങള്‍ പാലിക്കാതെ വ്യാജവെബ്സൈറ്റുകള്‍ വഴി പ്രവർത്തിക്കുന്നത് ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്നും മന്ത്രാലയം ചൂണ്ടിക്കാട്ടി.

STORY HIGHLIGHTS:GST department closes illegal gaming apps and bank accounts in the country

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker