EducationNews

സമസ്ത പൊതുപരീക്ഷാ ഫലം പ്രഖ്യാപിച്ചു; 98.06% വിജയം, 8,304 പേർക്ക് ടോപ് പ്ലസ്

കോഴിക്കോട്: സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ പരീക്ഷാ ബോര്‍ഡ് 2025 ഫെബ്രുവരി 7,8,9,10 തിയ്യതികളില്‍ ജനറല്‍ കലണ്ടര്‍ പ്രകാരം നടത്തിയ പൊതുപരീക്ഷയുടെയും, 21,22,23 തിയ്യതികളില്‍ സ്കൂള്‍ കലണ്ടര്‍ പ്രകാരം നടത്തിയ പൊതുപരീക്ഷയുടെയും ഫലം പ്രസിദ്ധീകരിച്ചു. 

അഞ്ച്, ഏഴ്, പത്ത്, പ്ലസ്ടു ക്ലാസുകളിലാണ് സമസ്തയുടെ പൊതുപരീക്ഷ. ഇന്ത്യയിലും വിദേശങ്ങളിലുമായി രജിസ്റ്റർ ചെയ്ത 2,68,921 വിദ്യാര്‍ത്ഥികളില്‍ 2,65,395 പേര്‍ പരീക്ഷയില്‍ പങ്കെടുത്തു. ഇതില്‍ 2,60,256 പേര്‍ വിജയിച്ചു (98.06 ശതമാനം). ആകെ വിജയിച്ചവരില്‍ 8,304 പേര്‍ ടോപ് പ്ലസും, 57,105 പേര്‍ ഡിസ്റ്റിംഗ്ഷനും, 89,166 പേര്‍ ഫസ്റ്റ് ക്ലാസും, 38,539 പേര്‍ സെക്കന്റ് ക്ലാസും, 67,142 പേര്‍ തേര്‍ഡ് ക്ലാസും കരസ്ഥമാക്കി.

ഇന്ത്യയിലും വിദേശത്തുമായി 7,786 സെന്ററുകളാണ് പരീക്ഷക്ക് വേണ്ടി ക്രമീകരിച്ചിരുന്നത്. കേരളത്തിന് പുറമെ ആന്ധ്രാപ്രദേശ്, ആസാം, ബീഹാര്‍, പശ്ചിമ ബംഗാള്‍, ഝാര്‍ഖണ്ഡ്, കര്‍ണാടക, മഹാരാഷ്ട്ര, തമിഴ്‌നാട്, ഉത്തര്‍ പ്രദേശ്, ഉത്തരാഞ്ചല്‍, പോണ്ടിച്ചേരി, അന്തമാന്‍, ലക്ഷദ്വീപ് പ്രദേശങ്ങളിലും, ഇന്ത്യക്ക് പുറത്ത് യു.എ.ഇ, ഒമാന്‍, ബഹ്‌റൈന്‍, ഖത്തര്‍, സഊദി അറേബ്യ, കുവൈത്ത്, മലേഷ്യ എന്നിവിടങ്ങളിലാണ് സമസ്തയുടെ മദ്റസകള്‍ പ്രവര്‍ത്തിക്കുന്നത്. ആകെ 10948 മദ്റസകള്‍ക്ക് സമസ്തയുടെ കീഴില്‍ അംഗീകാരം നല്‍കിയിട്ടുണ്ട്.

ജനറല്‍ കലണ്ടര്‍ പ്രകാരം നടത്തിയ പരീക്ഷയില്‍ 2,49,503 വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തതില്‍ 2,44,627 വിദ്യാര്‍ത്ഥികള്‍ വിജയിച്ചു (98.05%). സ്കൂള്‍ വര്‍ഷ കലണ്ടര്‍ പ്രകാരം നടത്തിയ പരീക്ഷയില്‍ 14,904 വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തതില്‍ 14,696 വിദ്യാര്‍ത്ഥികള്‍ വിജയിച്ചു (98.60%). അല്‍ബിര്‍റ് സ്കൂളില്‍ നിന്നും പൊതുപരീക്ഷക്ക് രജിസ്റ്റർ ചെയ്ത 168 പേരില്‍ 163 വിദ്യാര്‍ത്ഥികള്‍ വിജയിച്ചു (97.02%).  വിദ്യാഭ്യാസ ബോര്‍ഡിന് കീഴിലുള്ള കേരളേതര സംസ്ഥാനങ്ങളിലെ ഹാദിയ മദ്റസകളില്‍ പൊതുപരീക്ഷക്ക് പങ്കെടുത്ത 820 വിദ്യാര്‍ത്ഥികളില്‍ 770 വിദ്യാര്‍ത്ഥികള്‍ വിജയിച്ചു (93.90%).

അഞ്ചാം ക്ലാസില്‍ പരീക്ഷ എഴുതിയ 1,15,407 കുട്ടികളില്‍ 1,11,220 പേര്‍ വിജയിച്ചു. 96.37ശതമാനം. 3,289 ടോപ് പ്ലസും, 19,898 ഡിസ്റ്റിംഗ്ഷനും, 33,199 ഫസ്റ്റ് ക്ലാസും, 16,720 സെക്കന്റ് ക്ലാസും, 38,114 തേര്‍ഡ് ക്ലാസും ലഭിച്ചു. ഏഴാം ക്ലാസില്‍ പരീക്ഷയില്‍ പങ്കെടുത്ത 99,651 കുട്ടികളില്‍ 99,159 പേര്‍ വിജയിച്ചു. 99.51 ശതമാനം. 4,261 ടോപ് പ്ലസും, 29,180 ഡിസ്റ്റിംഗ്ഷനും,  38,654 ഫസ്റ്റ് ക്ലാസും, 12,992 സെക്കന്റ് ക്ലാസും, 14,072 തേര്‍ഡ്ക്ലാസും ലഭിച്ചു. പത്താം ക്ലാസില്‍ പരീക്ഷയില്‍ പങ്കെടുത്ത 42,539 കുട്ടികളില്‍ 42,102 പേര്‍ വിജയിച്ചു. 98.97 ശതമാനം. 610 ടോപ് പ്ലസും, 6,163 ഡിസ്റ്റിംഗ്ഷനും, 14,427 ഫസ്റ്റ് ക്ലാസും, 7,584 സെക്കന്റ് ക്ലാസും, 13,318 തേര്‍ഡ്ക്ലാസും ലഭിച്ചു. പ്ലസ്ടു ക്ലാസില്‍ പരീക്ഷക്ക് പങ്കെടുത്ത 7,798 കുട്ടികളില്‍ 7,775 പേര്‍ വിജയിച്ചു. 99.71 ശതമാനം. 144 ടോപ് പ്ലസും, 1,864 ഡിസ്റ്റിംഗ്ഷനും, 2,886 ഫസ്റ്റ് ക്ലാസും, 1,243 സെക്കന്റ് ക്ലാസും, 1,638 തേര്‍ഡ്ക്ലാസും ലഭിച്ചു.



അഞ്ചാം ക്ലാസില്‍ 2,542 മദ്റസകളും, ഏഴാം ക്ലാസില്‍ 3,144 മദ്റസകളും, പത്താം ക്ലാസില്‍ 1,282 മദ്റസകളും, പ്ലസ്ടുവില്‍ 180 മദ്റസകളും നൂറ് ശതമാനം വിജയം കരസ്ഥമാക്കി.©ᵏᵒᶻʰⁱᵏᵒᵈᵉˡⁱᵛᵉ

ജനറല്‍ കലണ്ടര്‍ പ്രകാരം ഏറ്റവും കൂടുതല്‍ വിദ്യാര്‍ത്ഥികളെ അഞ്ച്, ഏഴ് ക്ലാസുകളില്‍  രജിസ്റ്റർ ചെയ്ത് പങ്കെടുപ്പിച്ച് മികച്ച വിജയം കൈവരിച്ചത് യു.എ.ഇയിലെ മര്‍ക്കസുസ്സുന്ന ദുബൈ മദ്‌റസയാണ്.  അഞ്ചാം ക്ലാസില്‍ 162 പേരും, ഏഴാം ക്ലാസില്‍  111 പേരും വിജയിച്ചു. പത്താം ക്ലാസില്‍ മലപ്പുറം വെസ്റ്റ് ജില്ലയിലെ എടരിക്കോട് റെയ്ഞ്ചിലെ പുതുപ്പറമ്പ് ബയാനുല്‍ ഇസ്ലാം മദ്റസയാണ്. 66 വിദ്യാര്‍ത്ഥികള്‍ രജിസ്റ്റർ ചെയ്തതില്‍ എല്ലാവരും വിജയിച്ചു. പ്ലസ്ടു ക്ലാസില്‍ മലപ്പുറം വെസ്റ്റ് ജില്ലയില്‍ കൊളപ്പറും റെയ്ഞ്ചിലെ വി.കെപടി ദാറുല്‍ ഇസ്ലാം അറബിക് മദ്റസയിലാണ്. 27 കുട്ടികളില്‍ എല്ലാവരും വിജയിച്ചു.

സ്കൂള്‍ കലണ്ടര്‍ പ്രകാരം ഏറ്റവും കൂടുതല്‍ വിദ്യാര്‍ത്ഥികളെ അഞ്ച്, പത്ത് ക്ലാസുകളില്‍ പങ്കെടുപ്പിച്ച് മികച്ച വിജയം കൈവരിച്ചത് മലപ്പുറം വെസ്റ്റ് ജില്ലയിലെ എടപ്പാള്‍ ഹിദായ നഗര്‍ ദാറുല്‍ ഹിദായ മദ്‌റസയാണ്. അഞ്ചാം ക്ലാസില്‍ 248 പേരും, പത്താം ക്ലാസില്‍ 133 കുട്ടികളില്‍ എല്ലാവരും വിജയിച്ചു. ഏഴാം ക്ലാസില്‍ ഏറ്റവും കൂടുതല്‍ കുട്ടികളെ പങ്കെടുപ്പിച്ച് മികച്ച വിജയം നേടിയത് തവനൂര്‍ റെയ്ഞ്ചിലെ കടകശ്ശേരി ഐഡിയല്‍ ഇസ്ലാമിക് സ്കൂള്‍ മദ്റസയാണ്. 241 പേര്‍ വിജയിച്ചു. പ്ലസ്ടു ക്ലാസില്‍ കാസര്‍ഗോഡ് ജില്ലയിലെ കോട്ടിക്കുളം റെയ്ഞ്ചിലെ ഉദുമ പടിഞ്ഞാര്‍ അല്‍ മദ്റസത്തുല്‍ ഇസ്ലാമിയ്യയില്‍ നിന്നാണ്. രജിസ്റ്റർ ചെയ്ത 12 വിദ്യാര്‍ത്ഥികളില്‍ എല്ലാവരും വിജയിച്ചു.

കേരളത്തിന് പുറത്ത് ഇതര സംസ്ഥാനങ്ങളില്‍ ഏറ്റവും കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ പരീക്ഷക്ക്  രജിസ്റ്റർ ചെയ്തത് കര്‍ണാടക സംസ്ഥാനത്താണ്. 10,643 വിദ്യാര്‍ത്ഥികള്‍. വിദേശ രാഷ്ട്രങ്ങളില്‍ ഏറ്റവും കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ പരീക്ഷക്ക്   രജിസ്റ്റർ ചെയ്തത് യു.എ.ഇ.യിലാണ്. 1,591 വിദ്യാര്‍ത്ഥികള്‍.
മലബാർ ലൈവ് ന്യൂസ്‌.
പരീക്ഷാ ഫലം www.samastha.info, http://result.samastha.info/ എന്ന വെബ്‌സൈറ്റുകളില്‍ ലഭ്യമാവും. ഒരു വിഷയത്തില്‍ മാത്രം പരാജയപ്പെട്ടവര്‍ക്ക് അതാത് ഡിവിഷന്‍ കേന്ദ്രങ്ങളില്‍ 2025 ഏപ്രില്‍ 13ന് ഞായറാഴ്ച നടക്കുന്ന ”സേ’’പരീക്ഷയില്‍ പങ്കെടുക്കാവുന്നതാണ്. സേപരീക്ഷക്ക് ഒരു കുട്ടിക്ക് 240 രൂപയും, പുനര്‍ മൂല്യനിര്‍ണയത്തിന് ഒരു വിഷയത്തിന് 100 രൂപയുമാണ് ഫീസ്. സേ പരീക്ഷക്കും പുനഃപരിശോധനക്കും 2025 മാര്‍ച്ച് 18 മുതല്‍ 25വരെ മദ്റസ ലോഗിന്‍ ചെയ്ത് കുട്ടികളെ രജിസ്റ്റർ ചെയ്ത് ഓണ്‍ലൈനായി ഫീസടക്കാം.

സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡ് പ്രസിഡന്റ് പി.കെ മൂസക്കുട്ടി ഹസ്രത്ത്, ജനറല്‍ സെക്രട്ടറി എം.ടി അബ്ദുല്ല മുസ്ലിയാര്‍ എന്നിവര്‍ പൊതുപരീക്ഷയില്‍ പങ്കെടുത്ത് വിജയിച്ച എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും വിജയാശംസകള്‍ നേര്‍ന്നു. അവരെ പ്രാപ്തരാക്കിയ അധ്യാപകരെയും, രക്ഷിതാക്കളെയും, മദ്റസ കമ്മിറ്റിയെയും പ്രത്യേകം അഭിനന്ദിക്കുകയും ചെയ്തു.

STORY HIGHLIGHTS:Samastha Public Examination results announced; 98.06% pass, 8,304 people got top plus

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker