കേരള ബ്ലാസ്റ്റേഴ്സില്‍ തുടരുമെന്ന് ഉറപ്പ് പറയാതെ ക്യാപ്റ്റന്‍ അഡ്രിയന്‍ ലൂണ.

കൊച്ചി:കേരള ബ്ലാസ്റ്റേഴ്സില്‍ തുടരുമെന്ന് ഉറപ്പ് പറയാതെ ക്യാപ്റ്റന്‍ അഡ്രിയന്‍ ലൂണ. ക്ലബ്ബുമായി 2027 വരെ കരാര്‍ ബാക്കിയുണ്ട്, എന്നാല്‍ ക്ലബ്ബില്‍ തുടരുന്ന കാര്യത്തില്‍ തീരുമാനം സീസണിന് ശേഷം തീരുമാനിക്കും.
ക്ലബ്ബിന്റെ സീസണിലെ പ്രകടനം വിലയിരുത്തുമെന്നും പല കാര്യങ്ങളെ കുറിച്ചും ചിന്തിക്കാനുണ്ടെന്നും ബ്ലാസ്റ്റേഴ്സ് നായകന് വ്യക്തമാക്കി.
ഈ സീസണ് മികച്ചതായിരുന്നില്ല ലൂണയുടെ പ്രകടനം. എങ്കിലും കേരള ബ്ലാസ്റ്റേഴ്സില്‍ സന്തുഷ്ടനാണെന്നും സൂപ്പര്‍ കപ്പിന് യോഗ്യത നേടാനാണ് ശ്രമമെന്നും ലൂണ വ്യക്തമാക്കി. മുംബൈ സിറ്റി എഫ്സിയുമായുളള മത്സരത്തിന് ശേഷം സംസാരിക്കുകയായിരുന്നു ലൂണ.
മുംബൈ സിറ്റി എഫ്സിയെ അട്ടിമറിച്ച് സീസണിലെ അവസാന ഹോം മത്സരം കേരള ബ്ലാസ്റ്റേഴ്സ് അവിസ്മരണീയമാക്കി. 52-ാം മിനിറ്റില്‍ ക്വാമി പെപ്ര നേടിയ ഗോളിലാണ് ബ്ലാസ്റ്റേഴ്സ് കൊച്ചിയില്‍ തലയുയര്‍ത്തി മടങ്ങിയത്. അവസാന മിനിറ്റില്‍ ബികാഷ് യുംനം നടത്തിയ ക്ലിയറിങാണ് മുംബൈയുടെ സമനില മോഹം പൊളിച്ചത്. മലയാളി താരം മുഹമ്മദ് ഐമെനാണ് കളിയിലെ താരം. ജയത്തോടെ 23 കളിയില്‍ നിന്ന് 28 പോയിന്റുമായി ബ്ലാസ്റ്റേഴ്സ് 9-ാം സ്ഥാനത്തെത്തി.
STORY HIGHLIGHTS:Captain Adrian Luna has not given any assurance that he will continue with Kerala Blasters.