
പ്രമുഖ വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ വിദഗ്ധന്‍ ഡോ ജോര്‍ജ് പി എബ്രഹാമിനെ മരിച്ച നിലയില്‍ കണ്ടെത്തി. നെടുമ്ബാശ്ശേരി തുരുത്തിശ്ശേരിയില്‍ അദ്ദേഹത്തിന്റെ തന്നെ ഉടമസ്ഥതയിലുള്ള ജിപി ഫാം ഹൗസിലാണ് രാത്രി തൂങ്ങി മരിച്ച നിലയില്‍ അദേഹത്തെ കണ്ടെത്തിയത്.
25,000ത്തോളം വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയകള്‍ക്ക് ജോര്‍ജ് പി എബ്രഹാം നേതൃത്വം നല്‍കിയിട്ടുണ്ട്. കൊച്ചി ലേക്ഷോര് ആശുപത്രിയിലാണ് അദേഹം നിലവില്‍ സേവനം അനുഷ്ടിച്ചിരിക്കുന്നത്.
സഹോദരനും മറ്റൊരാള്‍ക്കുമൊപ്പം ഫാം ഹൗസില്‍ ഇന്നലെ വൈകിട്ടുണ്ടായിരുന്നു. പിന്നീട് രാത്രിയോടെ ഇവര്‍ മടങ്ങുകയായിരുന്നു. മൃതദേഹം അങ്കമാലി ലിറ്റില്‍ ഫ്ലവര്‍ ആശുപത്രിയിലേക്ക് മാറ്റി. നാളെ പോസ്റ്റ്മോര്‍ട്ടം നടത്തും..


STORY HIGHLIGHTS:Renal specialist Dr. George P. Abraham hangs himself




