പ്രവാസി ഇന്ത്യക്കാർ, വിദേശ രാജ്യങ്ങളില്‍ പഠിക്കുന്ന വിദ്യാർഥികള്‍ എന്നിവർ ഇന്ത്യയിലേക്ക് അയയ്ക്കുന്ന പണം ഇനി കർശനമായി നിരീക്ഷിക്കാനൊരുങ്ങി കേന്ദ്രസർക്കാർ.
അനധികൃത പണം കടത്ത്, നികുതി വെട്ടിപ്പ് തുടങ്ങിയവ കണ്ടെത്താനുള്ള പരിശോധനയാണ് നടക്കുകയെന്ന് കേന്ദ്ര ബജറ്റ് സൂചിപ്പിക്കുന്നു. പഠനത്തിനിടെ ജോലി ചെയ്തു കിട്ടുന്ന പണം നാട്ടിലേക്ക് അയക്കുമ്ബോള്‍ മുൻകൂട്ടി അറിയിക്കുന്നതാണ് (ഡിക്ലറേഷൻ) സുരക്ഷിതം.
പഠനത്തിനായി പോകുന്നു എന്ന് എമിഗ്രേഷനില്‍ സാക്ഷ്യപ്പെടുത്തുന്നവർ പണം സമ്ബാദിക്കുന്ന മാർഗങ്ങള്‍ അറിയാനും വിദ്യാർഥികളുടെ അക്കൗണ്ട് വഴി മറ്റാരെങ്കിലും പണം അയക്കുന്നുണ്ടോ എന്ന് അറിയാനുമാണ് പരിശോധന ശക്തമാക്കുന്നത്. വിദ്യാർഥികള്‍ സാമ്ബത്തിക സ്രോതസ്സ് വെളിപ്പെടുത്തുന്നതോടെ ഇടപാടുകള്‍ സുതാര്യമാക്കാനാവും.
പ്രവാസി ഇന്ത്യക്കാരുടെ ഇന്ത്യയിലെ സാമ്ബത്തിക ഇടപാട് നിരീക്ഷിക്കുമെന്ന് ബജറ്റില്‍ വ്യക്തമാക്കിയിട്ടുണ്ട്. പ്രവാസികള്‍ ഇന്ത്യയിലേക്ക് അയക്കുന്ന പണത്തിന് നിലവില്‍ നികുതി നല്‍കേണ്ടതില്ല, അതേസമയം ഈ സൗകര്യം ഉപയോഗിച്ചു നികുതി വെട്ടിപ്പ് നടത്തുന്നുണ്ടെന്ന് അധികൃതർ സംശയിക്കുന്നു. ഇരട്ട നികുതി ഒഴിവാക്കാനായി കരാറില്‍ ഏർപ്പെട്ടിരിക്കുന്ന രാജ്യങ്ങളില്‍ നിന്നുള്ള പണമിടപാടുകളാണ് പ്രധാനമായും നിരീക്ഷിക്കുന്നത്. നിലവില്‍, പ്രവാസികള്‍ ഇന്ത്യയില്‍ നികുതി റിട്ടേണ്‍ നല്‍കണമെന്ന് നിർബന്ധമില്ല.
എന്നാല്‍, ഇന്ത്യയില്‍ വരുമാനമുള്ള പ്രവാസികള്‍ നിർബന്ധമായും റിട്ടേണ്‍ നല്‍കേണ്ടതുണ്ട്. 6 മാസത്തിലധികം (181 ദിവസം) ഇന്ത്യയില്‍ താമസിച്ചാല്‍, പ്രവാസികളുടെ എൻആർഐ പദവി സ്വാഭാവികമായി റദ്ദാകും. അതേസമയം, ഉയർന്ന വരുമാനക്കാർക്ക് ഇത് 4 മാസമായി കുറച്ചിട്ടുണ്ട്.
തുടർച്ചയായി 121 ദിവസം ഇന്ത്യയില്‍ താമസിച്ചാല്‍ ഇവർക്ക് എൻആർഐ പദവി നഷ്ടപ്പെടും. വർഷങ്ങളായി വിദേശത്തു താമസിക്കുന്ന ഇന്ത്യക്കാരും ഇനി നാട്ടില്‍ റിട്ടേണ്‍ സമർപ്പിക്കുന്നതാണ് സുരക്ഷിതമെന്ന് സാമ്ബത്തിക വിദഗ്ധർ പറയുന്നു. ഇന്ത്യയില്‍ വരുമാനമില്ലെങ്കില്‍, പൂജ്യം വരുമാനം കാണിച്ച് റിട്ടേണ്‍ ഫയല്‍ ചെയ്യാം. ഇങ്ങനെ ചെയ്യുന്നതിലൂടെ, പ്രവാസികള്‍ക്ക് സാമ്ബത്തിക ഇടപാടുമായി ബന്ധപ്പെട്ട പരിശോധനകളില്‍ പരിരക്ഷ ലഭിക്കുമെന്ന് ഓഡിറ്റ് സ്ഥാപനമായ എച്ച്എല്‍ബി ഹാംറ്റ് സീനിയർ പാർട്ണർ ടി.വി. ജയകൃഷ്ണൻ വ്യക്തമാക്കി.
STORY HIGHLIGHTS:Central government to monitor money sent to India by NRIs