GulfSaudi

കെ.എം.സി.സി നേതാവിനെ താമസസ്ഥലത്ത് കുത്തേറ്റ് മരിച്ച നിലയിൽ കണ്ടെത്തി.

റിയാദ്- എറണാകുളം മുവാറ്റുപുഴ സ്വദേശിയും സാമൂഹിക പ്രവർത്തകനും കെ.എം.സി.സി നേതാവുമായ ശമീർ അലിയാരെ (48) ശുമൈസിയിലെ താമസസ്ഥലത്ത് കുത്തേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. ശരീരത്തിൽ കുത്തേറ്റ പാടുകളുണ്ട്. കെഎംസിസി എറണാകുളം കമ്മിറ്റി എക്സിക്യുട്ടീവ് അംഗമാണ്.

ഞായറാഴ്ച മുതൽ ഇദ്ദേഹത്തെ കാണാതായിരുന്നു. തനിച്ചാണ് താമസം. തുടർന്ന ശുമൈസി പോലീസിൽ സുഹൃത്തുക്കൾ പരാതി നൽകാനെത്തിയപ്പോഴാണ് പോലീസ് മരണം സംബന്ധിച്ച് അറിയിച്ചത്. ഭാര്യയും മൂന്നു കുട്ടികളുമുണ്ട്. മൃതദേഹവുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ സാമൂഹിക പ്രവർത്തകൻ സിദ്ദീഖ് തുവ്വൂർ രംഗത്തുണ്ട്. പോലീസ് അന്വേഷണം നടത്തി വരികയാണ്.

STORY HIGHLIGHTS:KMCC leader found stabbed to death at residence.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker