ഡൽഹി:ടാറ്റ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള എയർ ഇന്ത്യക്ക് 30 ലക്ഷം രൂപ പിഴ ചുമത്തി ഡിജിസിഎ. എയർലൈൻ ഡിജിസിഎയുടെ മാർഗനിർദേശങ്ങള്‍ പാലിക്കാതെ ഫ്ലൈറ്റ് പ്രവർത്തിപ്പിക്കാൻ പൈലറ്റിനെ അനുവദിച്ചന്നെണ് ആരോപണം.
ഇത് സംബന്ധിച്ച് ഡിജിസിഎ, എയർ ഇന്ത്യയുടെ ഓപ്പറേഷൻസ് മേധാവിക്കും റോസ്റ്ററിംഗ് മേധാവിക്കും മറ്റ് എക്സിക്യൂട്ടീവുകള്‍ക്കും കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരുന്നു. ഈ നോട്ടീസിന് ലഭിച്ച മറുപടി തൃപ്തികരമല്ലെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് ഡിജിസിഎ പിഴ ചുമത്താനുള്ള ഉത്തരവിട്ടത്.
ജനുവരി 29 ന് ആവശ്യതകള്‍ ഇല്ലാതിരുന്നിട്ടപോലും എയർ ഇന്ത്യ ഒരു ഫ്ലൈറ്റ് പ്രവർത്തിപ്പിച്ചു, 3 ടേക്ക് ഓഫും ലാൻഡിംഗും നടത്തിയിട്ടുണ്ടെന്നും ഇത് സിവില്‍ ഏവിയേഷൻ മാർഗ നിർദേശങ്ങളുടെ ലംഘനമാണെന്നും ഡിജിസിഎ ഉത്തരവില്‍ പറയുന്നു.
കൂടാതെ, സിഎഇ വിൻഡോയില്‍ പ്രതിഫലിക്കുന്ന ഒന്നിലധികം വ്യാജ അലേർട്ടുകള്‍ കണ്ട്രോളർമാർ അവഗണിച്ചുവെന്ന് സിവില്‍ ഏവിയേഷൻ ഡയറക്ടറേറ്റ് ജനറല്‍ ഉത്തരവില്‍ പറയുന്നു. എയർക്രാഫ്റ്റ് റൂള്‍സ്, 1937 ലെ റൂള്‍ 162 പ്രകാരം നല്‍കിയിരിക്കുന്ന അധികാരങ്ങള്‍ ഉപയോഗിച്ചാണ് 30 ലക്ഷം രൂപ പിഴ ചുമത്തിയിരിക്കുന്നത്.
എയർ ഇന്ത്യക്ക് ഇതിനു മുൻപും സിവില്‍ വ്യോമയാന ഡയറക്ടറേറ്റ് പിഴ ചുമത്തിയിട്ടുണ്ട്. പൈലറ്റുമാരെ ജോലിക്ക് നിയോഗിക്കുന്നതില്‍ വരുത്തിയതിനായിരുന്നു പിഴ.
പരിശീലനകനില്ലാതെ ട്രെയിനി പൈലറ്റ് യാത്രാ വിമാനം പറത്തിയ സംഭവത്തിലാണ് 99 ലക്ഷം രൂപയുടെ പിഴ ചുമത്തിയത്മുംബൈയില് നിന്ന് റിയാദിലേക്കുള്ള വിമാനമാണ് ഇത്തരത്തില്‍ പരിശീലകനില്ലാതെ ട്രെയിനി പൈലറ്റും മറ്റൊരു പൈലറ്റും ചേർന്ന് പറത്തിയത്.
STORY HIGHLIGHTS:DGCA imposes a fine of Rs 30 lakh on Air India.