News

വിമാനയാത്രയ്ക്ക് ഇനി പുതിയ ചട്ടം

ഡൽഹി:ആഭ്യന്തര, അന്താരാഷ്ട്ര സെക്ടറുകളില്‍ വിമാന യാത്ര ചെയ്യുന്നവരെയെല്ലാം ബാധിക്കുന്നതാണ് പുതിയ ഹാന്റ് ബാഗേജ് ചട്ടങ്ങള്‍.

രാജ്യത്തെ ബ്യൂറോ ഓഫ് സിവില്‍ ഏവിയേഷൻ സെക്യൂരിറ്റി പുറത്തിറക്കിയ പോളിസി വിമാനത്താവളങ്ങളുടെ സുരക്ഷാ ചുമതലയുള്ള സിഐഎസ്‌എഫ് കർശനമായി നടപ്പാക്കാൻ തീരുമാനിച്ചിരിക്കുകയാണ്. പ്രീ എംബാർക്കേഷൻ സെക്യൂരിറ്റി ചെക് പോയിന്റുകളിലെ യാത്രക്കാരുടെ ആധിക്യം കൂടി കണക്കിലെടുത്താണ് ഇപ്പോഴത്തെ തീരുമാനം.

പുതിയ ബാഗേജ് പോളിസി നടപ്പാക്കാൻ നിർദേശിച്ച്‌ സിവില്‍ ഏവിയേഷൻ സെക്യൂരിറ്റി വിഭാഗവും സിഐഎസ്‍എഫും നേരത്തെ തന്നെ വിമാന കമ്ബനികള്‍ക്ക് അറിയിപ്പ് കൊടുത്തിരുന്നു. ഇതനുസരിച്ച്‌ യാത്രക്കാർക്ക് വിമാനത്തിനകത്തേക്ക് കൊണ്ടുപോകാവുന്ന ഹാന്റ് ബാഗേജായി ഇനി മുതല്‍ ഒരൊറ്റ ബാഗ് മാത്രമേ അനുവദിക്കൂ. ഇതിന്റെ ഭാരം ഏഴ് കിലോഗ്രാമായാണ് നിജപ്പെടുത്തിയിരിക്കുന്നതെങ്കിലും ഉയർന്ന ക്ലാസുകളില്‍ ചില വിമാനക്കമ്ബനികള്‍ ഇളവ് അനുവദിക്കുന്നുണ്ട്. ആഭ്യന്തര, അന്താരാഷ്ട്ര സെക്ടറുകളില്‍ ഇത് ബാധകമാണെന്നാണ് ചട്ടം. ഒരു ക്യാബിൻ ബാഗോ അല്ലെങ്കില്‍ അല്ലെങ്കില്‍ ഹാന്റ് ബാഗോ യാത്രക്കാർക്ക് വിമാനത്തിനകത്തേക്ക് കൊണ്ടുപോകാം. അധികമുള്ള ബാഗുകള്‍ ചെക്ക് ഇൻ ലഗേജിനൊപ്പം വിടണം.

ഇക്കണോമി, പ്രീമിയം ഇക്കണോമി ക്ലാസുകളിലെ യാത്രക്കാർക്ക് ഹാന്റ് ബാഗ് ഏഴ് കിലോഗ്രാം ആയിരിക്കുമെന്നും ഫസ്റ്റ് ക്ലാസ്, ബിസിനസ് ക്ലാസ് യാത്രക്കാർക്ക് ഇത് പത്ത് കിലോഗ്രാം ആയിരിക്കുമെന്നുമാണ് എയർ ഇന്ത്യ അറിയിച്ചത്. ഇതിന് പുറമെ പരമാവധി 55 സെ.മി ഉയരവും 40 സെ.മി നീളവും 20 സെ.മി വീതിയുമുള്ള ബാഗുകള്‍ മാത്രമേ അനുവദിക്കൂ. അധിക ഭാരവും അളവുകളിലെ വ്യത്യാസവും അധിക തുക നല്‍കേണ്ടി വരാൻ കാരണമാവും. പരമാവധി അളവ് 115 സെ.മി ആയിരിക്കുമെന്നും അറിയിച്ചിട്ടുണ്ട്.

അതേസമയം 2024 മേയ് രണ്ടാം തീയ്യതിക്ക് മുമ്ബ് ബുക്ക് ചെയ്ത ടിക്കറ്റുകള്‍ക്ക് ഇളവ് ലഭിക്കും. അത്തരം യാത്രക്കാർക്ക് ഇക്കണോമി ക്ലാസില്‍ എട്ട് കിലോഗ്രാമും പ്രീമിയം ഇക്കണോമി ക്ലാസില്‍ പത്ത് കിലോഗ്രാമും ബിസിനസ് ക്ലാസില്‍ 12 കിലോഗ്രാമും ആയിരിക്കും ലഗേജ് പരിധി.

115 സെന്റ്മീറ്ററില്‍ അധികമുള്ള ഹാന്റ് ബാഗുകള്‍ അനുവദിക്കില്ലെന്ന് ഇന്റിഗോയും അറിയിച്ചിട്ടുണ്ട്. പരമാവധി 7 കിലോഗ്രാം ആണ് ക്യാബിൻ ബാഗിന്റെ ഭാരം. ഇതിന് പുറമെ ചെറിയ ഒരു ലാപ്ടോപ്പ് ബാഗോ, അല്ലെങ്കില്‍ പഴ്സോ പോലുള്ള പേഴ്സണല്‍ ബാഗും അനുവദിക്കും. അതിന്റെ ഭാരം മൂന്ന് കിലോയില്‍ കൂടാൻ പാടില്ല.

STORY HIGHLIGHTS:New rules for air travel

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker