KeralaNews

കുഞ്ഞിന് അസൗകര്യമാകരുതെന്ന് കരുതി ട്രെയിൻ യാത്ര കാറിലാക്കി; തിരുവല്ല സ്വദേശികളെ കാത്തിരുന്നത് വൻ ദുരന്തം

ട്രെയിനിലെ യാത്ര രണ്ടു മാസം പ്രായമുള്ള കുഞ്ഞിന് അസൗകര്യമാകരുതെന്ന് കരുതി കാറിലാക്കി തിരുവല്ല സ്വദേശികളെ കാത്തിരുന്നത് വൻ ദുരന്തം.

കോയമ്ബത്തൂർ എല്‍ ആൻഡ് ടി ബൈപാസില്‍ കാറും വാനും കൂട്ടിയിടിച്ചാണ് തിരുവല്ല ഇരവിപേരൂർ കുറ്റിയില്‍ ജേക്കബ് എബ്രഹാം, ഭാര്യ ഷീല ജേക്കബ്, പേരക്കുട്ടി രണ്ടുമാസം പ്രായമായ ആരോണ്‍ ജേക്കബ് തോമസ് എന്നിവരാണ് മരിച്ചത്. മകള്‍ എലീന തോമസ് ഗുരുതര നിലയില്‍ ചികിത്സയിലാണ്.

നഴ്സിങ് വിദ്യാർ‌ഥിനിയായ എലീനയുടെ പരീക്ഷയ്ക്കായാണ് കുടുംബം ബെംഗളൂരുവിലേക്ക് യാത്ര തിരിച്ചത്. ഈ മാസം 16 മുതല്‍ 20 വരെയാണ് പരീക്ഷ. എലീനയുടെ സഹോദരൻ അതുല്‍ ബെംഗളൂരുവിലുണ്ട്. അതുലിന്റെ വീട്ടില്‍‌നിന്നു പഠിക്കാനും പരീക്ഷയ്ക്കു പോകാനായിരുന്നു തീരുമാനം. എന്നാല്‍ യാത്രാമധ്യേ ഇവരെ കാത്തിരുന്നത് വലിയ ദുരന്തം. മധുക്കര എല്‍ആൻഡ്ടി ബൈപാസില്‍ നയാര പെട്രോള്‍ പമ്ബിനു സമീപമായിരുന്നു അപകടം.

എലീനയുടെ ഭർത്താവ് പുനലൂർ സ്വദേശി അനീഷ് സൗദിയിലാണ്. 5 വയസ്സുകാരിയായ മൂത്ത മകളെ ഭർത്താവിന്റെ പുനലൂരിലെ വീട്ടിലാക്കിയ ശേഷമാണ് എലീന പിതാവിനും മാതാവിനുമൊപ്പം ബെംഗളൂരുവിലേക്ക് പുറപ്പെട്ടത്. പാലക്കാട് ഭാഗത്തേക്കു പോവുകയായിരുന്ന വാനുമായാണ് കാർ ഇടിച്ചത്. മൃതദേഹങ്ങള്‍ കോയമ്ബത്തൂർ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.

STORY HIGHLIGHTS:A train journey was made by car to avoid inconvenience to the child; A major disaster awaited the natives of Thiruvalla

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker