IndiaNews

ബാങ്ക് അക്കൗണ്ടിന്റെ കെവൈസി ചട്ടം പുതുക്കി റിസര്‍വ് ബാങ്ക്

ഡൽഹി:നിങ്ങള്‍ ശമ്ബളക്കാരനാണോ? ഏതെങ്കിലും സർക്കാർ പദ്ധതിയുടെ ഗുണഭോക്താവാണോ? ജൻധൻ അക്കൗണ്ട് ഉടമയാണോ? എങ്കില്‍ കെവൈസി സംബന്ധിച്ച്‌ റിസർവ് ബാങ്കിന്റെ പുതിയ നിബന്ധനകളറിയണം.

ഇല്ലെങ്കില്‍ നിങ്ങളുടെ അക്കൗണ്ട് ഇടപാട് നടത്താനാകാത്ത വിധം ബ്ലോക്ക് ചെയ്യപ്പെട്ടേക്കാം.

ബാങ്ക് അക്കൗണ്ട് ആരംഭിക്കുന്ന വേളയില്‍ അക്കൗണ്ട് ഉടമയുടെ പേര്, മേല്‍വിലാസം, തൊഴില്‍ തുടങ്ങിയ അടിസ്ഥാന വിവരങ്ങളെല്ലാം രേഖപ്പെടുത്തുന്നതാണ് കെവൈസി. മുൻകാലങ്ങളില്‍ ബാങ്കുകള്‍ ഈ വിവരങ്ങള്‍ ഒരു പ്രാവശ്യം ശേഖരിക്കുന്ന രീതിയായിരുന്നുവെങ്കില്‍ ഇപ്പോള്‍ അതാത് കാലാവധികളില്‍ ഈ വിവരങ്ങള്‍ പുനർശേഖരിക്കേണ്ടതുണ്ട്.



ശമ്ബളക്കാര്‍, സർക്കാർ പദ്ധതിയുടെ ഗുണഭോക്താക്കള്‍, ജൻധൻ അക്കൗണ്ട് ഉടമകള്‍ എന്നിവർക്ക് 8-10 വർഷക്കാലയളവുകളില്‍ റീ കെവൈസി നല്‍കിയാല്‍ മതി. എന്നാല്‍ ഈ കാലാവധി എത്തുന്നതിന് മൂന്ന് മാസം മുമ്ബും കെവൈസി പുതുക്കിയില്ലെങ്കില്‍ തുടർന്ന് 3 മാസം വരെയും ബാങ്ക് ഇടപാടുകാരെ ഇക്കാര്യം കത്തിലൂടെയും എസ്‌എംഎസിലൂടെയും അറിയിച്ചു കൊണ്ടിരിക്കണം.

ഇടപാടുകാർക്ക് എത്തിച്ചേരാൻ ബുദ്ധിമുട്ടുള്ള ഇടങ്ങളില്‍ ബാങ്ക് ക്യാമ്ബുകളും മറ്റും സംഘടിപ്പിച്ച്‌ കെവൈസി നടപടികള്‍ ഊർജിതമായി നടത്തണമെന്ന് ആര്‍ബിഐ നിർദേശിച്ചിട്ടുണ്ട്.

വീഡിയോ കെവൈസി
നടപടികള്‍ എളുപ്പമാക്കുന്നതിന്റെ ഭാഗമായി അക്കൗണ്ടുടമയ്ക്ക് സ്വന്തം ബ്രാഞ്ചില്‍ ചെല്ലണമെന്നില്ല, ബാങ്കിന്റെ ഏതെങ്കിലും ശാഖയില്‍ ചെന്ന് രേഖകള്‍ പുതുക്കാനാകുന്നതേയുള്ളു.

വീഡിയോ കെവൈസി സൗകര്യമുള്ള ബാങ്കുകള്‍ ഇടപാടുകാർക്ക് നിർബന്ധമായും വിവരങ്ങള്‍ വീഡിയോ അപ് ലോഡിങ് ചെയ്യാനുള്ള സൗകര്യമുറപ്പാക്കണം.

അതുമല്ലെങ്കില്‍ ബാങ്കുകളുടെ ബിസിനസ് കറസ്പോണ്ടന്റുമാർ വഴിയും കെവൈസി പുതുക്കാനാകും. അത്തരം വേളയില്‍ ഇടപാടുകാർക്ക് കെവൈസി പൂർത്തിയാക്കിയതിന്റെ രസീത് ഇവർ നല്‍കണം. എന്നിരുന്നാലും ബാങ്കുകള്‍ക്കാണ് കെവൈസി അപ്ഡേറ്റ് ചെയ്തത് ഉറപ്പാക്കേണ്ട ചുമതല.



ഇടപാടുകാർക്ക് ആധാർ ഒടിപി അധിഷ്ഠിത കെവൈസി, വിഡിയോ കെവൈസി, മൊബൈല്‍ ആപ്പ്, നെറ്റ് ബാങ്കിങ്, എടിഎം, നേരിട്ട് ബാങ്ക് ശാഖ സന്ദർശിച്ച്‌, ബിസിനസ് കറസ്പോണ്ടന്റ് വഴി ഒക്കെ കെവൈസി പുതുക്കാനാകും.

വ്യാജ ഇടപാടുകള്‍, കള്ളപ്പണം വെളുപ്പിക്കല്‍, സാമ്ബത്തിക തട്ടിപ്പ് ഇവയൊക്കെ ഫലപ്രദമായി തടയുന്നതിന് കെവൈസി കൃത്യമായി പുതുക്കേണ്ടത് അത്യാവശ്യമാണ്.

STORY HIGHLIGHTS:Reserve Bank revises KYC rules for bank accounts

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker