IndiaNews

മരണ ഡോക്റ്റര്‍ അറസ്റ്റില്‍:ടാക്സി ഡ്രൈവര്‍മാരെ വിളിച്ചു വരുത്തി കൊല്ലും, മൃതദേഹം മുതലയ്ക്ക് കൊടുക്കും

ഡല്‍ഹി: ടാക്സി ഡ്രൈവർമാരെ കൊന്ന് മൃദേഹം മുതലയ്ക്ക് തീറ്റയാക്കുന്ന കുപ്രസിദ്ധ കുറ്റവാളി അറസ്റ്റില്‍. മരണത്തിന്‍റെ ഡോക്റ്റർ എന്നറിയപ്പെടുന്ന ഡോ.ദേവേന്ദർ ശർമയാണ് രാജസ്ഥാൻ പൊലീസിന്‍റെ പിടിയിലായത്.

ഇതു വരെയും 50 പേരെയെങ്കിലും ഇയാള്‍ കൊലപ്പെടുത്തിയിട്ടുണ്ടെന്ന് പൊലീസ് പറയുന്നു. അനധികൃത വൃക്ക മാറ്റിവയ്ക്കല്‍, കൊലപാതകക്കേസുകളില്‍ 2004ല്‍ അറസ്റ്റിലായ ശർമയ്ക്ക് 2023ല്‍ രണ്ട് മാസത്തേക്ക് പരോള്‍ ലഭിച്ചിരുന്നു. പരോള്‍ കാലാവധി കഴിഞ്ഞിട്ടും ജയിലില്‍‌ തിരിച്ചെത്താതിരുന്ന ശർമ രാജസ്ഥാനില്‍ പുരോഹിതനെന്ന വ്യാജേന കഴിഞ്ഞു വരുകയായിരുന്നു. ഇവിടെ നിന്നുമാണ് പൊലീസ് ഇയാളെ പിടികൂടിയത്.

ആയുർവേദം ഡോക്റ്ററായ ശർമ 1994 ല്‍ ഗ്യാസ് ഡീലർഷിപ്പ് നടത്തിയിരുന്ന ശർമ വലിയ സാമ്ബത്തിക ബാധ്യത വന്നതോടെയാണ് തട്ടിപ്പിലേക്ക് തിരിഞ്ഞത്. ആദ്യം അനധികൃത ഗ്യാസ് ഏജൻസികളാണ് നടത്തിയിരുന്നത്. പിന്നീടാണ് അവയവക്കടത്തിലേക്ക് കടന്നത്. 1998 മുതല്‍ 2004 വരെയുള്ള കാലഘട്ടത്തില്‍ അനധികൃത വൃക്ക മാറ്റിവയ്ക്കല്‍ സംഘത്തിലെ കണ്ണിയായിരുന്നു ഇയാള്‍. വിവിധ സംസ്ഥാനങ്ങളിലായി 126 അനധികൃത വൃക്ക മാറ്റിവയ്ക്കല്‍ നടത്തിയതായി ഇയാള്‍ പൊലീസിനോട് സമ്മതിച്ചിട്ടുണ്ട്. 2002 മുതല്‍ 2004 വരെ നിരവധി ടാക്സി, ട്രക്ക് ഡ്രൈവർമാരെ കൊലപ്പെടുത്തി വാഹനം മറിച്ചു വില്‍ക്കാൻ തുടങ്ങി.

ഇല്ലാത്ത യാത്രകളുടെ പേരില്‍ ടാക്സി ഡ്രൈവർമാരെ വിളിച്ചു വരുത്തും. ഡ്രൈവറെ വക വരുത്തിയതിനു ശേഷം വാഹനം വിറ്റ് പണം വാങ്ങും. കൊല്ലപ്പെടുന്നവരുടെ മൃതദേഹം നിറയെ മുതലകളുള്ള ഹസാര കനാലില്‍ വലിച്ചെറിയും. കൊല, തട്ടിക്കൊണ്ടു പോകല്‍, കൊള്ള തുടങ്ങി 27 കേസുകളാണ് ശർമയുടെ പേരില്‍ രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഡല്‍ഹി, രാജസ്ഥാൻ, ഹരിയാന തുടങ്ങിയ സംസ്ഥാനങ്ങളിലായി 7 പേരെ കൊലപ്പെടുത്തിയ ശർമയ്ക്ക് ജീവപര്യന്തം ശിക്ഷയാണ് കോടതി വിധിച്ചത്. ഒരു കേസില്‍ ഗുഡ്ഗാവ് കോടതി വധശിക്ഷയും വിധിച്ചു.

STORY HIGHLIGHTS:Death doctor arrested: Will call taxi drivers to kill them, feed the body to the crocodile

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker