U A E
റാസല്‍ഖൈമയില്‍ 3 സ്ത്രീകള്‍ വെടിയേറ്റ് മരിച്ചു.

യുഎഇയിലെ റാസല്‍ഖൈമയില്‍ 3 സ്ത്രീകള്‍ വെടിയേറ്റ് മരിച്ചു. പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. വാഹനം കടന്ന് പോകുന്നതുമായി ബന്ധപ്പെട്ടുള്ള തർക്കമാണ് വെടിവെപ്പിലേക്ക് നയിച്ചത്.

താമസ മേഖലയില്‍ നിന്ന് വെടിയൊച്ച കേട്ടതിനെ തുടർന്ന് പരിസരവാസികളാണ് പൊലീസിനെ വിവരമറിയിച്ചത്. പൊലീസ് എത്തി അക്രമിയില്‍ നിന്ന് ആയുധം പിടിച്ചെടുത്തു. മരിച്ചവരുടെയും പ്രതിയുടെയും പേരുവിവരങ്ങള്‍ പൊലീസ് പുറത്ത് വിട്ടിട്ടില്ല.

STORY HIGHLIGHTS:3 women shot dead in Ras Al Khaimah.
