
വാഷിംഗ്ടണ്‍: വരും ദിവസങ്ങളില്‍ ‘ഭൂമി കുലുക്കുന്ന’ ഒരു പ്രഖ്യാപനം നടത്തുമെന്ന ഞെട്ടിക്കുന്ന പ്രഖ്യാപനവുമായി യുഎസ് പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ്.

യുഎസ് പ്രസിഡന്‍റ് എന്തായിരിക്കും ആസൂത്രണം ചെയ്യുന്നതെന്നാണ് പലരും അത്ഭുതപ്പെട്ടതോടെ ഉറ്റുനോക്കുന്നത്. ട്രംപിന്‍റെ ദുരൂഹമായ പരാമർശങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വലിയ കോളിളക്കം തന്നെ സൃഷ്ടിച്ചിട്ടുണ്ട്. കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണിയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കിടെ ഓവല്‍ ഓഫീസിനുള്ളിലാണ് ട്രംപ് ഈ പ്രസ്താവന നടത്തിയത്.

“ഞങ്ങള്‍ക്ക് വളരെ വലിയ ഒരു പ്രഖ്യാപനം നടത്താനുണ്ട്,” വ്യാപാരത്തെക്കുറിച്ചല്ല അതെന്നും അദ്ദേഹം വ്യക്തമാക്കി. അത് മറ്റെന്തിനെക്കുറിച്ചോ ആണ്, പക്ഷേ അത് ഈ രാജ്യത്തിനും ഈ രാജ്യത്തെ ജനങ്ങള്‍ക്കും ശരിക്കും ഭൂമി കുലുക്കുന്നതും നല്ലതുമായ ഒരു വികസനമായിരിക്കും. അത് വരും ദിവസങ്ങളില്‍ എപ്പോഴെങ്കിലും നടക്കുമെന്നും അദ്ദേഹം പറഞ്ഞു. ട്രംപ് ഭരണകൂടവുമായി അടുത്ത വൃത്തങ്ങള്‍ ന്യൂയോർക്ക് പോസ്റ്റിനോട് പറഞ്ഞത് അദ്ദേഹം എന്താണ് സംസാരിക്കുന്നതെന്ന് അവർക്ക് പോലും ഉറപ്പില്ല എന്നാണ്.

STORY HIGHLIGHTS:An ‘earth-shaking’ announcement is coming! The world is shocked by Trump’s words,

