
കൊല്ലം:കൊല്ലത്ത് കടയ്ക്കലില്‍ 700 കിലോ ലഹരി വസ്തുക്കള്‍ പിടിച്ചെടുത്ത് എക്സ്സൈസ്. കടയ്ക്കല്‍ കുമ്മിള്‍ റോഡിലുള്ള പനമ്ബള്ളി സൂപ്പർമാർക്കറ്റില്‍ നിന്നാണ് നിരോധിത പുകയില ഉത്പന്നങ്ങള്‍ പിടിച്ചെടുത്തത്.

രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ രാത്രി ചടയമംഗലം എക്സൈസ് സ്ക്വാഡ് നടത്തിയ പരിശോധനയിലാണ് സൂപ്പർ മാർക്കറ്റിലെ ലഹരി കച്ചവടത്തിന് പൂട്ട് വീണത്.

വിപണിയില്‍ പത്ത് ലക്ഷത്തിലധികം രൂപ വിലവരുന്ന ലഹരി വസ്തുക്കളാണ് ഇവിടെ വലിയ ചാക്കുകളിലായി സൂക്ഷിച്ചിരുന്നത്. മുമ്ബും ലഹരി കേസുകളില്‍ പ്രതിയായ മുക്കുന്നം സ്വദേശി സിയാദിന്‍റെ ഉടമസ്ഥതയിലുള്ള സൂപ്പർമാർക്കറ്റില്‍ നിന്നാണ് ലഹരി വസ്തുകള്‍ പിടിച്ചെടുത്തത്. സിയാദ് ഒളിവിലാണെന്ന് എക്സൈസ് അറിയിച്ചു.


STORY HIGHLIGHTS:A busy supermarket from the outside, but secret trade inside, 700 kg of drugs seized by excise