
കണ്ണൂർ:കണ്ണൂർ കൊയ്യത്ത് സ്കൂള്‍ ബസ് തലകീഴായി മറിഞ്ഞ് ഉണ്ടായ അപകടത്തില്‍ വിദ്യാർത്ഥികള്‍ ഉള്‍പ്പെടെ 20 ഓളം പേർക്ക് പരുക്ക്.
മർക്കസ് സ്കൂളിൻറെ ബസാണ് അപകടത്തില്‍പെട്ടത്. വളവില്‍ വച്ച് നിയന്ത്രണം വിട്ട ബസ് മറിയുകയായിരുന്നു. മരത്തില്‍ തടഞ്ഞു നിന്നതിനാല്‍ ഒഴിവായത് വലിയൊരാപകടമാണ്.
ഹോസ്റ്റലില്‍ താമസിക്കുന്ന വിദ്യാർത്ഥികള്‍ ഒരു വിവാഹ സത്കാര ചടങ്ങില്‍ പങ്കെടുത്ത് തിരികെ മടങ്ങുമ്ബോഴാണ് അപകടം നടന്നതെന്നാണ് നിഗമനം. പരുക്കേറ്റവരെ മയ്യിലിലെയും കണ്ണൂരിലെയും ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. പരുക്കേറ്റ ആരുടെയും നില ഗുരുതരമല്ലെന്നാണ് വിവരം.
STORY HIGHLIGHTS:School bus overturns in accident; 20 people, including children, injured



