IndiaNews

പാസ്പോർട്ടിൽ പങ്കാളിയുടെ പേര് ചേർക്കാൻ ഇനി വിവാഹ സർട്ടിഫിക്കറ്റ് ആവശ്യമില്ല

ഡൽഹി: ദമ്പതികൾക്ക് പാസ്പോർട്ടിൽ പേര് ചേർക്കുമ്പോൾ വിവാഹ സർട്ടിഫിക്കറ്റിന് പകരം ഇനിമുതൽ സംയുക്ത പ്രസ്താവന മതിയെന്ന് വിദേശകാര്യ മന്ത്രാലയം ഉത്തരവിറക്കി.



ഭാര്യയുടെ യോ, ഭർത്താവിന്റെയോ പേര് പാസ്പോർട്ടിൽ ചേർക്കേണ്ടി വരുമ്പോൾ, ഫോട്ടോ പതിച്ച സംയുക്ത പ്രസ്താവന ഹാജരാക്കിയാൽ മതി.

പുതിയ നയത്തിന്റെ വിശദമായ മാതൃക പാസ്പോർട്ട് സേവാ പോർട്ടലിൽ പ്രസിദ്ധീക രിച്ചിട്ടുണ്ട്. പാസ്പോർട്ട് അപേക്ഷ നടപടികൾ കൂടുതൽ ലളിതമാക്കുന്നതിന്റെ ഭാഗമായാണ് പുതിയ തീരുമാനം.

സംയുക്ത പ്രസ്താവനയുടെ മാതൃക അനുബന്ധം (ജെ) യിലാണ് പ്രസിദ്ധീകരിച്ചത്.

ഈമാതൃക ഡൗൺലോഡ് ചെയ്ത‌് ഫോട്ടോ പതിപ്പിച്ച് പൂരിപ്പിച്ച് നൽകിയാൽ മതിയാവും.

പുനർവിവാഹത്തെ തുടർന്ന് ഭാര്യയുടെയോ പേരുമാറ്റാനം സംയുക്ത പ്രസ്താവനമതി. അപേക്ഷനൽകുമ്പോൾ ദമ്പതികൾ പേരുകൾ, വിലാസം, വൈവാഹിക നില എന്നിവ സൂചിപ്പിക്കണമെന്നാണ് നിർദേശം.

ദമ്പതികളായി ഒരുമിച്ച് താമസിക്കുന്നുണ്ടെന്ന് സ്ഥിരീകരിക്കുകയും വേണം. ഇരുവരുടെയും ഒരുമിച്ചുള്ള ഫോട്ടോയും, തിരിച്ചറിയൽ വിശദാംശ ങ്ങളും ഉൾപ്പെടെ ഡിക്ലറേഷൻ ഫോമിലെ എല്ലാ കോളങ്ങളും പൂരിപ്പിക്കണം.



അതേസമയം പാസ്പോർട്ടിൽ നിന്ന് ദമ്പതികളുടെ പേര് നീക്കം ചെയ്യാണമെങ്കിൽ മരണ സർട്ടിഫിക്കറ്റോ, കോടതി ഉത്തരവോ ഹാജരാകണം.

പാസ്പോർട്ടുമായി ബന്ധപ്പെട്ട അപേക്ഷകളിൽ വിവാഹ സർ ട്ടിഫിക്കറ്റ് ആവശ്യമായ ഇടങ്ങ ളിലെല്ലാം അനുബന്ധം (ജെ) ആയി പാസ്പോർട്ട് സേവാ പോർട്ടലിൽ പ്രസിദ്ധീകരിച്ച സംയുക്ത പ്രസ്താവന മതി.

STORY HIGHLIGHTS:Marriage certificate no longer required to add spouse’s name in passport

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker