ഇനി ലോകത്തിന്റെ ഏത് കോണില്‍ നിന്നും വിവാഹം രജിസ്റ്റര്‍ ചെയ്യാം

കണ്ണൂർ:വിവാഹം രജിസ്റ്റർ ചെയ്യാൻ ഇനി പഞ്ചായത്ത് ഓഫീസില്‍ കാത്തിരിക്കേണ്ട. നീണ്ട നടപടിക്രമങ്ങള്‍ പൂർത്തിയാക്കേണ്ട.
ലോകത്തിന്റെ ഏത് കോണില്‍നിന്നും രജിസ്റ്റർ ചെയ്യാം. വധുവും വരനും ഒരേസമയം വ്യത്യസ്ത പ്രദേശങ്ങളിലാണെങ്കിലും പ്രശ്നമില്ല. കെ-സ്മാർട്ട് ആപ്ലിക്കേഷൻ വഴി പത്തുമിനിറ്റിനകം ലളിതമായ നടപടിക്രമങ്ങളിലൂടെ രജിസ്ട്രേഷൻ നടത്താം. സംസ്ഥാനത്ത് വീഡിയോ കെവൈസി സൗകര്യം ഉപയോഗപ്പെടുത്തി പഞ്ചായത്തുകളില്‍ ആദ്യമായി വിവാഹം രജിസ്റ്റർ ചെയ്യുന്ന ദമ്ബതിമാരായി പിണറായി സ്വദേശി വൈഷ്ണവും കല്യാശ്ശേരി സ്വദേശി അശ്വതിയും.

ഏപ്രില്‍ ആറിനായിരുന്നു വിവാഹം. തിരുവനന്തപുരം ഉദയ് പാലസ് കണ്‍വെൻഷൻ സെന്ററില്‍ വ്യാഴാഴ്ച നടന്ന ചടങ്ങില്‍ വധൂവരന്മാർക്കൊപ്പം മന്ത്രി എം.ബി. രാജേഷ് പങ്കെടുത്തു. ഓണ്‍ലൈൻ നടപടിയിലൂടെ പൂർത്തിയാക്കിയ വിവാഹ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് നവദമ്ബതിമാർക്ക് മന്ത്രി അപ്പോള്‍തന്നെ കൈമാറി.

സുഹൃത്തുക്കളായ കെ. വരുണും പി. ശ്വേതയും വഴിയാണ് ഇൻഫർമേഷൻ കേരള മിഷൻ കമ്ബനി പുതുതായി രൂപകല്പന ചെയ്ത വിവാഹ രജിസ്ട്രേഷൻ സോഫ്റ്റ്വേറിനെക്കുറിച്ച് അറിഞ്ഞത്. തുടർന്ന് വിവാഹം രജിസ്റ്റർ ചെയ്യല്‍ പുതിയ പദ്ധതി പ്രകാരമാകാമെന്ന് തീരുമാനിച്ചു. പഞ്ചായത്തുതലത്തില്‍ ഈ രീതിയില്‍ രജിസ്റ്റർ ചെയ്യുന്ന ആദ്യ ദമ്ബതിമാർക്ക് സർക്കാർ പച്ചക്കൊടി വീശിയതോടെയാണ് ഇരുവരുടെയും വിവാഹം സംസ്ഥാനത്തെ ഗ്രാമപ്പഞ്ചായത്തിന്റെ ചരിത്രത്തില്‍ ആദ്യമാകുന്നത്. നഗരസഭയിലും കോർപ്പറേഷനിലും ഇത് നേരത്തേ നടപ്പാക്കിയിരുന്നു.

STORY HIGHLIGHTS:Now you can register your marriage from any corner of the world
