IndiaNews

വിദ്യാര്‍ഥിയുടെ പിതാവില്‍നിന്ന് പ്രണയംനടിച്ച്‌ പണംതട്ടി:അധ്യാപിക അടക്കം മൂന്നുപേര്‍ പിടിയില്‍

ബാംഗ്ലൂർ:ബ്ലാക്മെയില്‍ ചെയ്ത് പണംതട്ടിയെന്ന പരാതിയില്‍ ബെംഗളൂരുവില്‍ അധ്യാപിക അടക്കം മൂന്നുപേർ പിടിയില്‍.

പ്രീ- സ്കൂള്‍ അധ്യാപികയായ ശ്രീദേവി രുദാഗി (25), ഗണേഷ് കാലെ (38), സാഗർ മോർ (28) എന്നിവരാണ് ബെംഗളൂരു സെൻട്രല്‍ ക്രൈംബ്രാഞ്ചിന്റെ പിടിയിലായത്. വിജയപുര സ്വദേശികളാണ് ഇവർ. ശ്രീദേവിയുടെ വിദ്യാർഥിയുടെ പിതാവിന്റെ പരാതിയിലാണ് അറസ്റ്റ്.



ബെംഗളൂരുവിലെ മഹാലക്ഷ്മി ലേഔട്ടില്‍ പ്രീ- സ്കൂള്‍ അധ്യാപികയാണ് ശ്രീദേവി. വ്യാപാരിയായ പരാതിക്കാരൻ, തന്റെ മൂന്നു പെണ്‍കുട്ടികളില്‍ ഇളയവളായ അഞ്ചുവയസ്സുകാരിയെ 2023-ല്‍ ശ്രീദേവി അധ്യാപികയായ പ്രീ- സ്കൂളില്‍ ചേർത്തിരുന്നു. സ്കൂളുമായി ബന്ധപ്പെട്ട് ആവശ്യങ്ങള്‍ക്കെന്ന് പറഞ്ഞ് ശ്രീദേവി 2024-ല്‍ പരാതിക്കാരനില്‍നിന്ന് രണ്ടുലക്ഷം രൂപ കൈപ്പറ്റി. പിന്നീട് മടക്കിനല്‍കാമെന്ന് ഉറപ്പ് നല്‍കിയിരുന്നു.

2024 ജനുവരിയില്‍ പണം തിരികെ ചോദിച്ചപ്പോള്‍ സ്കൂളിന്റെ പാർട്ണറാക്കാമെന്ന് വാഗ്ദാനംചെയ്തു. ഇതിനിടെ ഇരുവരും തമ്മില്‍ പ്രണയത്തിലായി. പതിവായി ഉപയോഗിക്കുന്ന നമ്ബർ ഒഴിവാക്കി പുതിയ സിം കാർഡ് എടുത്തായിരുന്നു ഇരുവരും പരസ്പരം ആശയവിനിമയം നടത്തിയിരുന്നത്. നേരത്തെ നല്‍കിയ പണം തിരികെ ആവശ്യപ്പട്ടപ്പോള്‍ ശ്രീദേവി, പരാതിക്കാരനെ വീട്ടിലേക്ക് വിളിച്ചുവരുത്തി. ഇവിടെവെച്ച്‌ പരാതിക്കാരനോട് അടുത്തിടപഴകിയ ശ്രീദേവി, 50,000 രൂപ കൂടി കൈക്കലാക്കി.



ബന്ധം തുടരുന്നതിനിടെ 15 ലക്ഷം രൂപ പരാതിക്കാരനോട് ശ്രീദേവി ആവശ്യപ്പെട്ടു. പണം കണ്ടെത്താൻ കഴിയാതിരുന്ന പരാതിക്കാരൻ, ശ്രീദേവിയുമായുള്ള ബന്ധം അവസാനിപ്പിക്കാൻ തീരുമാനിച്ചു. ഇവരുമായി ബന്ധപ്പെട്ടുകൊണ്ടിരുന്ന സിം ഉപേക്ഷിക്കുകയും ചെയ്തു. കഴിഞ്ഞ മാർച്ച്‌ 12-ന് ശ്രീദേവി പരാതിക്കാരന്റെ ഭാര്യയെ വിളിച്ച്‌, മകളുടെ ടിസി വാങ്ങാൻ ഇയാളോട് സ്കൂളിലേക്ക് വരാൻ ആവശ്യപ്പെട്ടു.

സ്കൂളിലെത്തിയ പരാതിക്കാരനെ ഗണേഷും സാഗറും ചേർന്ന് കായികമായി കീഴ്പ്പെടുത്തി. ശ്രീദേവിയുമായുള്ള ബന്ധം കുടുംബത്തിലും പോലീസിലും അറിയിക്കുമെന്ന് ഭീഷണിപ്പെടുത്തി. വിവരം പുറത്തുപറയാതിരിക്കാൻ ഇവർ ഒരുകോടി രൂപ ആവശ്യപ്പെട്ടു.

പരാതിക്കാരനെ കാറില്‍ കയറ്റി പലസ്ഥലങ്ങളിലേക്കും ഇവർ സഞ്ചരിച്ചു. കാറില്‍വെച്ച്‌ പണത്തിനായി ഭീഷണിപ്പെടുത്തി. ഒടുവില്‍ 20 ലക്ഷം രൂപ നല്‍കാമെന്ന് പരാതിക്കാരൻ സമ്മതിച്ചു. വിട്ടയക്കാൻ ഉടൻ തന്നെ 1.9 ലക്ഷം രൂപ കൈമാറണമെന്ന് പ്രതികള്‍ ആവശ്യപ്പെട്ടു.

മാർച്ച്‌ 17-ന് ശ്രീദേവി വീണ്ടും പരാതിക്കാരനെ ബന്ധപ്പെട്ടു. 15 ലക്ഷം നല്‍കിയില്ലെങ്കില്‍ സ്വകാര്യവീഡിയോ ചാറ്റുകള്‍ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി. തുടർന്നാണ് ബെംഗളൂരു സെൻട്രല്‍ ക്രൈംബ്രാഞ്ചില്‍ പരാതിപ്പെട്ടത്.

STORY HIGHLIGHTS:Three people, including a teacher, arrested for extorting money from a student’s father by pretending to be in love

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker