
ഗസ്സ:ഗസ്സയില്‍ നീണ്ട ഒരു മാസത്തെ വ്രതാനുഷ്ഠാനത്തിന് ശേഷമെത്തിയ ചെറിയ പെരുന്നാള്‍ ആഘോഷം ചോരയില്‍ മുക്കി ഇസ്റാഈല്‍.
പരക്കെ നടത്തിയ വ്യോമാക്രമണങ്ങളില്‍ സ്ത്രീകളും കുട്ടികളും അടക്കം 65 പേര് കൊല്ലപ്പെട്ടു.
ഖാൻ യൂനിസിലും റഫയിലും കേന്ദ്രീകരിച്ചായിരുന്നു പ്രധാനമായും ഇന്നലത്തെ ആക്രമണങ്ങള്‍. ഈദ് ദിവസം പുലർച്ചെ തന്നെ കുട്ടികളും സ്ത്രീകളും ഉള്‍പ്പെടെ കുറഞ്ഞത് 20 പേരെ ഇസ്രായേല്‍ സൈന്യം വെടിവച്ചു കൊന്നതായി അല്‍-ജസീറ റിപ്പോർട്ട് ചെയ്തു. തെക്കൻ ഗസ്സ മുനമ്ബിനെ ലക്ഷ്യമിട്ടുള്ള ഇസ്രായേലി വ്യോമാക്രമണത്തെത്തുടർന്ന് ഖാൻ യൂനിസിലെ നാസർ മെഡിക്കല്‍ കോംപ്ലക്സില്‍ 17 പേർ കൊല്ലപ്പെട്ടു. പെരുന്നാളിന് പുലർച്ചെ ഗാസയിലുടനീളം ഇസ്രായേലി റോക്കറ്റുകളുടെയും പീരങ്കി ഷെല്ലുകളുടെയും സ്ഫോടനങ്ങള്‍ ഉണ്ടായതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്തു. റോക്കറ്റുകളുടെയും ഷെല്‍ വർഷങ്ങളുടെയും ഇരമ്ബം കേട്ടാണ് ഫലസ്തീനികള്‍ പെരുന്നാള്‍ ദിനത്തില്‍ ഉണർന്നത്.
ഖാൻ യൂനിസിന് പടിഞ്ഞാറുള്ള അല്‍-മവാസി പ്രദേശത്ത്, ഇസ്രായേല്‍ യുദ്ധവിമാനങ്ങള്‍ പലസ്തീനികള്‍ അഭയം പ്രാപിച്ച ടെൻ്റുകള്‍ക്ക് നേരെ ബോംബ് വർഷിച്ചു. സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ കുറഞ്ഞത് ഒമ്ബത് പേർ കൊല്ലപ്പെട്ടു. കൂടാരങ്ങള്‍ക്ക് സമീപം കളിക്കുന്നതിനിടെ വെടിയേറ്റ് ഈദ് വസ്ത്രത്തില്‍ കൊല്ലപ്പെട്ട കുട്ടികളുടെ ചിത്രങ്ങള്‍ പലസ്തീൻ മാധ്യമങ്ങള്‍ സംപ്രേഷണം ചെയ്തു.
സെൻട്രല്‍ ഖാൻ യൂനിസിലും കിഴക്കൻ അബാസാൻ, ബനീ സുഹൈല പട്ടണങ്ങളിലും വ്യോമ, പീരങ്കി ബോംബാക്രമണത്തില്‍ ഏതാനും പേർ കൊല്ലപ്പെട്ടു.
ഖാൻ യൂനിസിന് തെക്കുള്ള ക്വിസാൻ റഷ്വാൻ പ്രദേശത്ത്, കുടിയിറക്കപ്പെട്ടവരെ പാർപ്പിച്ച കൂടാരത്തെ ലക്ഷ്യമിട്ട് ഇസ്രായേല്‍ വ്യോമാക്രമണം നടത്തി. അതില്‍ നാല് പേർ കൊല്ലപ്പെടുകയും പത്തോളം പേർക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
അതേസമയം ഗസ്സയില്‍നിന്നു സയണിസ്റ്റ് സൈന്യം തട്ടിക്കൊണ്ടുപോയ 14 ഫലസ്തീൻ മെഡിക്കല്‍, സിവില്‍ ഡിഫൻസ് സംഘത്തിൻ്റെയും മൃതദേഹം കണ്ടെത്തി. പലസ്തീൻ റെഡ് ക്രസന്റ് സൊസൈറ്റി (പിആർസിഎസ്) മൃതദേഹങ്ങള്‍ കണ്ടെടുത്തതായി അധികൃതർ അറിയിച്ചു. കൊല്ലപ്പെട്ടവരില്‍ ഒരു യുഎൻ ജീവനക്കാരനും ഉള്‍പ്പെടും. തെക്കൻ ഗസ്സയിലെ റാഫയ്ക്ക് സമീപം വാഹനത്തില്‍ സഞ്ചരിക്കുക ആയിരുന്ന മെഡിക്കല്‍ സംഘത്തെ കൂട്ടക്കൊല ചെയ്തു ഒരാഴ്ച കഴിയും മുമ്ബെയാണ്, വീണ്ടും ഫലസ്തീൻ ആരോഗ്യപ്രവർത്തകർ കൊല്ലപ്പെടുന്നത്.
ഞായറാഴ്ച കണ്ടെടുത്ത 14 മൃതദേഹങ്ങളില്‍ എട്ട് എണ്ണം തങ്ങളുടെ ഡോക്ടർമാരുടേതാണെന്ന് പിആർസിഎസ് അറിയിച്ചു. അഞ്ചെണ്ണം കാണാതായ സിവില്‍ ഡിഫൻസ് ജീവനക്കാരുടേതും മറ്റൊരാള്‍ യുഎൻ ജീവനക്കാരന്റെതുമാണെന്ന് പിആർസിഎസ് വാർത്താക്കുറിപ്പില്‍ പറഞ്ഞു. തട്ടിക്കൊണ്ട് പോയവരില്‍ അഹമ്മദ് നസറ എന്ന മെഡിക്കല്‍ സംഘത്തിലെ അംഗത്തെ ഇനിയും കണ്ടെത്തിയിട്ടില്ല. സഹപ്രവർത്തകരുടെ മൃതദേഹങ്ങള്‍ വീണ്ടെടുക്കാൻ ദിവസങ്ങളെടുത്തുവെന്നും, തങ്ങളുടെ ജീവനക്കാർക്ക് എന്താണ് സംഭവിച്ചതെന്ന് കണ്ടെത്താൻ ശ്രമിച്ചപ്പോള്‍ അവർക്ക് നേരെ വെടിയേറ്റുവെന്നും പിആർസിഎസ് അറിയിച്ചു.
കൊല്ലപ്പെട്ട പിആർസിഎസ് ജീവനക്കാർ മുസ്തഫ ഖഫജ, എസ്സെഡിൻ ഷാത്ത്, സാലിഹ് മോഅമ്മർ, റിഫാത്ത് റദ്വാൻ, മുഹമ്മദ് ബെഹ്ലൗള്, അഷ്റഫ് അബു ലബ്ദ, മുഹമ്മദ് അല്‍-ഹില, റായ്ദ് അല്‍-ഷെരീഫ് എന്നിവരാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. അൻവർ അബ്ദുല്‍ ഹമീദ് അല്‍ അത്തർ, സുഹൈർ അബ്ദുല്‍ ഹമീദ് അല്‍-ഫറ, സമീർ യഹ്യ അല്‍-ബഹാബ്സ, ഇബ്രാഹിം നബീല്‍ അല്‍-മഗാരി, ഫൗദ് ഇബ്രാഹിം അല്‍-ജമാല്‍, യൂസഫ് റാസിം ഖലീഫ എന്നിവരാണ് കൊല്ലപ്പെട്ട സിവില്‍ ഡിഫൻസ് അംഗങ്ങള്‍.
STORY HIGHLIGHTS:Israel drowns Gaza’s Eid celebrations in blood