IndiaNews

യുവതികള്‍ക്ക് ലക്ഷങ്ങള്‍ വാഗ്ദാനം ചെയ്ത് അശ്ലീല ചിത്രങ്ങളില്‍ അഭിനയിപ്പിക്കുന്ന ദമ്ബതികള്‍ അറസ്റ്റില്‍.

ഡല്‍ഹി: യുവതികള്‍ക്ക് ലക്ഷങ്ങള്‍ വാഗ്ദാനം ചെയ്ത് അശ്ലീല ചിത്രങ്ങളില്‍ അഭിനയിപ്പിക്കുന്ന ദമ്ബതികള്‍ അറസ്റ്റില്‍.

നോയിഡയിലാണ് സംഭവം. ഉജ്ജ്വല്‍ കിഷോർ, നീലു ശ്രീവാസ്തവ എന്നീ ദമ്ബതികളെയാണ് ഇഡി പിടികൂടിയത്.

ഇവരുടെ വസതിയില്‍ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) റെയ്ഡ് നടത്തിയിരുന്നു. ഈ വീട്ടില്‍ വച്ചാണ് അശ്ലീല വീഡിയോകള്‍ ചിത്രീകരിച്ചിരുന്നത്. അന്താരാഷ്‌ട്ര അശ്ലീല സൈറ്റുകള്‍ ഹോസ്റ്റ് ചെയ്യുന്നതിന് പേരുകേട്ട ഒരു കമ്ബനിക്ക് വേണ്ടിയാണ് ഇവർ പോണ്‍ വീഡിയോകള്‍ നിർമിച്ചിരുന്നത്. ടെക്നിയസ് ലിമിറ്റഡ് എന്ന കമ്ബനിക്ക് വേണ്ടിയാണെന്നാണ് ആരോപണം. രാജ്യാന്തര പോണ്‍ റാക്കറ്റുമായി ദമ്ബതികള്‍ക്ക് ബന്ധമുണ്ടെന്നും സൂചനയുണ്ട്.

ദമ്ബതികളുടെ ഉടമസ്ഥതയിലുള്ള സബ്ഡിഗി വെൻച്വേഴ്സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്ബനി ഫോറിൻ എക്സ്ചേഞ്ച് മാനേജ്മെന്റ് ആക്‌ട് നിയമം (ഫെമ) ലംഘിച്ചെന്ന വിവരത്തെ തുടർന്നാണ് ദമ്ബതികളുടെ വീട്ടില്‍ ഇഡി റെയ്ഡ് നടത്തിയത്. 15.55 കോടി രൂപ പിടിച്ചെടുക്കുകയും ചെയ്തിരുന്നു. കഴിഞ്ഞ അഞ്ചുവർഷത്തിനിടെ അശ്ലീല വെബ്സൈറ്റുകള്‍ക്ക് വേണ്ടി വീഡിയോകള്‍ തയ്യാറാക്കി ദമ്ബതികള്‍ വൻ തോതില്‍ പണം സമ്ബാദിച്ചെന്നാണ് ഇഡിയുടെ കണ്ടെത്തല്‍.

അശ്ലീല ചിത്രങ്ങളില്‍ അഭിനയിക്കാൻ പെണ്‍കുട്ടികളെ തേടിയിരുന്നത് സമൂഹമാദ്ധ്യമ പ്ലാറ്റ്ഫോമുകള്‍ ഉപയോഗിച്ചായിരുന്നു. തുടർന്ന് നിരവധി പെണ്‍കുട്ടികള്‍ ഇവരുടെ കെണിയില്‍ പെട്ടു. ഉയർന്ന തുക വാഗ്ദാനം ചെയ്തായിരുന്നു യുവതികളെ റിക്രൂട്ട് ചെയ്തിരുന്നത്. എന്നാല്‍ ലഭിക്കുന്ന പണത്തിന്റെ 75 ശതമാനവും കൈക്കലാക്കിയിരുന്നത് ദമ്ബതികളായിരുന്നു. വിദേശരാജ്യങ്ങളിലെ അക്കൗണ്ടുകളില്‍ പണം നിക്ഷേപിച്ച്‌ അന്താരാഷ്‌ട്ര ഡെബിറ്റ് കാർഡുകള്‍ മുഖേന ഇവിടെ നിന്നും പണം പിൻവലിക്കുകയാണ് ദമ്ബതികള്‍ ചെയ്തിരുന്നത്.

STORY HIGHLIGHTS:Couple arrested for promising young women lakhs of rupees to act in pornographic films

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker