NewsWorld

കള്ളൻ വിഴുങ്ങിയ തൊണ്ടിമുതല്‍ പുറത്തുവരാനായി പൊലീസ് കാത്തിരുന്നത് രണ്ടാഴ്ച്ച.

കള്ളൻ വിഴുങ്ങിയ തൊണ്ടിമുതല്‍ പുറത്തുവരാനായി പൊലീസ് കാത്തിരുന്നത് രണ്ടാഴ്ച്ച. ഫ്ലോറിഡ പൊലീസാണ് രണ്ടാഴ്ച്ച കാത്തിരുന്ന് കള്ളൻ വിഴുങ്ങിയ കമ്മല്‍ വീണ്ടെടുത്തത്.

ജെയ്‌തൻ ഗില്‍ഡർ എന്ന മുപ്പത്തിരണ്ടുകാരൻ വിഴുങ്ങിയ കമ്മലാണ് രണ്ടാഴ്ച്ചത്തെ കാത്തിരിപ്പിനൊടുവിലില്‍ പുറത്തുവന്നിരിക്കുന്നത്. 7,69,500 ഡോളർ വിലവരുന്ന കമ്മലുകളാണ് മോഷ്ടാവ് വിഴുങ്ങിയത്. അതായത് ആറുകോടി ഇന്ത്യൻ രൂപക്ക് സമം!



ഫെബ്രുവരി 26-നായിരുന്നു സംഭവം. ടിഫാനി ആൻഡ് കന്പനി എന്ന ജ്വല്ലറിയുടെ ഒർലാൻഡോയിലുള്ള കടയില്‍ കയറിയ ജെയ്‌തൻ ഗില്‍ഡർ രണ്ടുജോഡി വജ്രക്കമ്മല്‍ മോഷ്ടിച്ചു. പോലീസ് പിടികൂടിയെങ്കിലും കള്ളൻ കമ്മലുകളപ്പാടെ വിഴുങ്ങിക്കളഞ്ഞു. ഇതോടെ പൊലീസ് വലഞ്ഞു; തൊണ്ടിമുതലില്ലാതെ എന്ത് കേസ്. വയറിനുള്ളില്‍ സാധനമുണ്ടെന്ന് എക്‌സ്‌-റേയില്‍ വ്യക്തമായപ്പോള്‍ ഗില്‍ഡറെ ഒർലാൻഡോ ആശുപത്രിയിലാക്കി തൊണ്ടിമുതലിനായി ഉദ്യോഗസ്ഥർ കാത്തിരുന്നു.

“എന്റെ വയറ്റില്‍ എന്തെങ്കിലും സാധനമുണ്ടെന്നുവെച്ച്‌ കുറ്റംചുമത്തുമോ?” കസ്റ്റഡിയിലിരിക്കേ ഗില്‍ഡറുടെ സംശയമതായിരുന്നു. മാർച്ച്‌ 12-ന് പൊലീസിന്റെ കാത്തിരിപ്പിന് വിരാമമായി; ഗില്‍ഡറുടെ ആത്മവിശ്വാസത്തെ തകർത്തുകൊണ്ട് കമ്മലുകള്‍ പുറത്തെത്തി. മോഷണംപോയ കമ്മലുകള്‍തന്നെയാണ് അതെന്ന് സീരിയല്‍ നന്പർ ഒത്തുനോക്കി ജ്വല്ലറി അധികൃതർ സ്ഥിരീകരിച്ചു.

ഗില്‍ഡർ ഇപ്പോള്‍ ഓറഞ്ച് കൗണ്ടി ജയിലിലാണ്. 2022-ല്‍, ടിഫാനി ആൻഡ് കമ്ബനിയുടെ ടെക്‌സസിലെ കടയില്‍ ഇയാള്‍ മോഷണം നടത്തിയിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. കൂടാതെ കൊളറാഡോയില്‍ ഇയാളുടെപേരില്‍ 48 വാറന്റുകളുമുണ്ട്.

STORY HIGHLIGHTS:The police waited two weeks for the thief to come out of the shell he had swallowed.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker