KeralaNews

ആത്മഹത്യയില്‍നിന്ന് രക്ഷിച്ചയാളെ കുത്തിക്കൊലപ്പെടുത്തി ഇരുപതുകാരൻ

കൊല്ലം: ആത്മഹത്യയില്‍നിന്ന് രക്ഷിച്ചയാളെ കുത്തിക്കൊലപ്പെടുത്തി ഇരുപതുകാരൻ. കൊല്ലത്താണ് സംഭവം.

മദ്യലഹരിയില്‍ തീവണ്ടിപ്പാളത്തില്‍ കിടന്ന് ആത്മഹത്യ ഭീഷണി മുഴക്കിയ 20-കാരൻ അമ്ബാടിയെ രക്ഷിച്ച്‌ വീട്ടിലെത്തിച്ച കിടപ്രം വടക്ക് പുതുവയലില്‍ വീട്ടില്‍ (ഈരക്കുറ്റിയില്‍) ചെമ്മീൻ കർഷകത്തൊഴിലാളി സുരേഷ് (42) ആണ് മരിച്ചത്. ആക്രമണത്തിനുശേഷം ഒളിവില്‍പ്പോയ മരംകയറ്റത്തൊഴിലാളി കിടപ്രം വടക്ക് ലക്ഷംവീട് കാട്ടുവരമ്ബില്‍ അമ്ബാടി(20)യെ കിഴക്കേ കല്ലട പോലീസും നാട്ടുകാരും ചേർന്ന് രാത്രി 11.30-ഓടെ പിടികൂടി. വെള്ളിയാഴ്ച രാത്രി 7.30-ഓടെ അമ്ബാടിയുടെ വീടിന് സമീപത്തുവെച്ചാണ് സുരേഷിന് വെട്ടേറ്റത്.

പോലീസ് പറയുന്നത്: ഒട്ടേറെ ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ് അമ്ബാടി. വെള്ളിയാഴ്ച വൈകീട്ട് പടിഞ്ഞാറേ കല്ലട കല്ലുംമൂട്ടില്‍ ക്ഷേത്രത്തില്‍ ഉത്സവത്തിനിടെ പ്രശ്നങ്ങളുണ്ടാക്കിയ അമ്ബാടിയെ നാട്ടുകാർ ഓടിച്ചുവിട്ടു. തുടർന്ന് മദ്യലഹരിയില്‍ സമീപത്തെ തീവണ്ടിപ്പാതയിലേക്കു കയറി ആത്മഹത്യാഭീഷണി മുഴക്കിയ പ്രതിയെ നാട്ടുകാർ താഴെയിറക്കി. കൂട്ടത്തിലുണ്ടായിരുന്ന സുരേഷ്, അമ്ബാടിയെ വീട്ടിലെത്തിച്ചശേഷം മടങ്ങി. വീട്ടിനുള്ളിലേക്ക് കയറിപ്പോയ അമ്ബാടി കൊടുവാളുമായി ഇറങ്ങിവന്ന് പിന്നിലൂടെയെത്തി സുരേഷിന്റെ കഴുത്തിന് വെട്ടുകയായിരുന്നു.

പഞ്ചായത്ത് അംഗവും നാട്ടുകാരും ചേർന്ന് സുരേഷിനെ ശാസ്താംകോട്ട സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. ശാസ്താംകോട്ട ഡിവൈ.എസ്.പി., കിഴക്കേ കല്ലട എസ്.എച്ച്‌.ഒ. എന്നിവരുടെ നേതൃത്വത്തില്‍ പോലീസ് എത്തി മൃതദേഹം ശാസ്താംകോട്ട താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. പരേതനായ സുധാകരനാണ് സുരേഷിന്റെ അച്ഛൻ. അമ്മ: മണിയമ്മ.

STORY HIGHLIGHTS:Twenty-year-old stabs man to death after saving him from suicide

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker