NewsWorld

പൂമ്ബാറ്റയുടെ ജഡം സ്വന്തം ശരീരത്തില്‍ കുത്തിവെച്ചു.14 -കാരന് ദാരുണാന്ത്യം.

പൂമ്ബാറ്റയുടെ അവശിഷ്ടം സ്വന്തം ശരീരത്തിലേക്ക് കുത്തിവച്ച 14 -കാരന് ദാരുണാന്ത്യം. ഡേവി ന്യൂണ്‍സ് മൊറേറ എന്ന ബ്രസീലുകാരനായ കൌമാരക്കാരനാണ് മരിച്ചതെന്ന് പോലീസ് അറിയിച്ചു.

അതേസമയം പൂമ്ബാറ്റയുടെ അവശിഷ്ടം ശരീരത്തില്‍ കുത്തിവയ്ക്കുന്നത് സമൂഹ മാധ്യമങ്ങളില്‍ വൈറലായ ചലഞ്ചിന്റെ ഭാഗമാണെന്നും ബ്രസീലിയന്‍ പോലീസ് പറഞ്ഞതായി ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.



കുത്തിവെയ്പ്പിന് പിന്നാലെ അതി ശക്തമായ വേദന അനുഭവപ്പെട്ട ഡേവി ന്യൂണ്‍സ് മൊറേറയെ വിറ്റോറിയ ഡി കോണ്‍ക്വിസ്റ്റ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. എന്നാല്‍, ഫലമുണ്ടായില്ല ഏഴ് ദിവസത്തോളം അതികഠിനമായ വേദന അനുഭവിച്ച ശേഷമാണ് ഡേവി മരണത്തിന് കീഴടങ്ങിയതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. വേദന ശമിപ്പിക്കുന്നതിനുള്ള മരുന്നിനോട് പോലും ഡേവിയുടെ ശരീരം അധികം പ്രതികരിച്ചിരുന്നില്ല. മരിക്കുന്നതിന് മുമ്ബ്, മരിച്ച ഒരു പൂമ്ബാറ്റയെ വെള്ളത്തില്‍ കലര്‍ത്തിയ ശേഷം ആ വെള്ളം തന്റെ കാല്‍ ഞരമ്ബില്‍ കുത്തിവച്ചെന്ന് കൌമാരക്കാരന്‍ പറഞ്ഞതായി പോലീസ് അറിയിച്ചു.

ഇപ്പോള്‍ ഈ കൌമാരക്കാരന്റെ ദാരുണ മരണത്തിന് ഇടയാക്കിയ സമൂഹ മാധ്യമ ചലഞ്ചിനെ കുറിച്ചുള്ള അന്വേഷണത്തിലാണ് പോലീസെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഡേവി ന്യൂണ്‍സ് മൊറേറയ്ക്ക് രക്തം കട്ടപിടിക്കുന്ന അവസ്ഥയും അലര്‍ജി പ്രശ്‌നങ്ങളും അനുഭവപ്പെട്ടെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. എന്ത് വലിപ്പമുള്ള പൂമ്ബാറ്റയുടെ ജഡമാണ് വിദ്യാര്‍ത്ഥി കുത്തിവയ്ക്കാനായി ഉപയോഗിച്ചതെന്ന് അറിയില്ല.

അത്തരമൊരു കുത്തിവയ്പ്പിനിടെ ഒരു പക്ഷേ രക്തധമനികളിലേക്ക് വായു കയറിയിരുന്നിരിക്കാം. അതാകാം, ചിലപ്പോള്‍ രക്തം കട്ടിപിടിക്കാനുള്ള കാരണമെന്നും ആശുപത്രി അധികൃതര്‍ പറഞ്ഞു. രക്ത ധമനികളില്‍ രക്തം കട്ടപിടിക്കുന്ന അവസ്ഥയാണ് വിദ്യാര്‍ത്ഥിയുടെ പെട്ടെന്നുള്ള മരണത്തിന് കാരണമെന്നും അധികൃതര്‍ പറഞ്ഞു.

STORY HIGHLIGHTS:The body of a butterfly was injected into his own body. The 14-year-old died a tragic death.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker