
വിവാഹഘോഷങ്ങള്‍ അതിര് വിടാറുണ്ട്. എന്നാല്‍ ഒരു ജീവൻ പൊലിയുന്ന തലത്തിലേക്ക് ഇവ മാറുന്നത് ഒരു പക്ഷേ ആദ്യമായിരിക്കും.
നോയിഡയിലാണ് നടുക്കുന്ന സംഭവം. രണ്ടര വയസുകാരിയുടെ ജീവനാണ് നഷ്ടമായത്. ആഗാപൂർ ഗ്രാമത്തിലായിരുന്നു നടക്കുന്നു സംഭവം. പൊലീസ് പറയുന്നത്: വിവാഹാഘോഷത്തിനിടെ കുതിര വണ്ടിയില്‍ ആഘോഷങ്ങളുമായി വരന്റെ സംഘം റോഡിലൂടെ നീങ്ങുകയായിരുന്നു. പാട്ടും മേളവും എല്ലാം അകമ്ബടിയായി ഉണ്ടായിരുന്നു.

ഇതിനിടെ കുതിര വണ്ടിയില്‍ കയറിയ വരന്റെ സുഹൃത്തുക്കളില്‍ ഒരാള്‍ പോക്കറ്റില്‍ നിന്ന് തോക്കെടുത്ത് ആകാശത്തേക്ക് വെടിയുതിർത്തു. റോഡ് വശത്തെ കെട്ടിടത്തിന്റെ ബാല്‍ക്കണിയില്‍ ആഘോഷങ്ങള്‍ ആസ്വദിച്ചിരുന്ന കുട്ടിയുടെ തലയിലാണ് വെടിയുണ്ട തുളച്ചു കയറിയത്. പിതാവിന്റെ കൈയിലിരിക്കുകയായിരുന്നു കുട്ടി.
ഇവർ ആഘോഷങ്ങളുടെ വീഡിയോ ചിത്രീകരിക്കുകയായിരുന്നു. വെടിയേറ്റ പാടെ കുഞ്ഞിനെയും കൊണ്ട് ഇയാള്‍ വീടിനകത്തേക്ക് ഓടുന്നതടക്കമുള്ള വീഡിയോ സോഷ്യല്‍ മീഡിയയില്‍ പുറത്തുവന്നിട്ടുണ്ട്. കുഞ്ഞിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ചികിത്സയിലിരിക്കെ മരിച്ചു. കേസ് രജിസ്റ്റർ ചെയ്ത പൊലീസ് അന്വേഷണം ആരംഭിച്ചു. സെക്ടർ 49 ലെ പൊലീസ് സ്റ്റേഷൻ പരിധിയിലായിരുന്നു സംഭവം
STORY HIGHLIGHTS:Shots were fired into the air during a wedding celebration! A two-and-a-half-year-old girl lost her life.