IndiaNews

പ്രവാസികളുടെ ആദായനികുതി സംബന്ധിച്ച വ്യക്തത വരുത്തി പുതിയ ആദായ നികുതി ബില്‍.

ഡൽഹി:പ്രവാസികളുടെ ആദായനികുതി സംബന്ധിച്ച വ്യക്തത വരുത്തി പുതിയ ആദായ നികുതി ബില്‍. ഇന്ത്യയില്‍ 15 ലക്ഷം രൂപയോ അതില്‍ കൂടുതലോ വരുമാനമുള്ള, എന്നാല്‍ മറ്റിടങ്ങളില്‍ നികുതി അടയ്ക്കാത്ത പ്രവാസി ഇന്ത്യക്കാരെ റസിഡന്‍റ് ആയി കണക്കാക്കും.

ഇവര്‍ ഇന്ത്യയില്‍ നികുതി അടയ്ക്കേണ്ടിവരും. നികുതി ഒഴിവാക്കാന്‍ എന്‍ആര്‍ഐ പദവി ദുരുപയോഗം ചെയ്യുന്നത് തടയുന്നത് ലക്ഷ്യമിട്ടാണ് കേന്ദ്രത്തിന്‍റെ നീക്കം. പ്രധാനമായും, ഇന്ത്യയ്ക്കുള്ളില്‍ നിന്ന് ലഭിക്കുന്ന വരുമാനം മാത്രമേ നികുതിക്ക് വിധേയമാകൂ, മറ്റ് രാജ്യങ്ങളില്‍ നിന്നുള്ള വരുമാനം നിയമത്തിന്‍റെ പരിധിയില്‍ വരില്ല.



ഒരു നികുതി വര്‍ഷത്തില്‍ കുറഞ്ഞത് 182 ദിവസമെങ്കിലും ഇന്ത്യയില്‍ ചെലവഴിച്ചാല്‍ അല്ലെങ്കില്‍ ഒരു നികുതി വര്‍ഷത്തില്‍ 60 ദിവസമോ അതില്‍ കൂടുതലോ ഇന്ത്യയില്‍ ഉണ്ടായിരുന്നാല്‍, കഴിഞ്ഞ നാല് വര്‍ഷത്തിനുള്ളില്‍ 365 ദിവസമോ അതില്‍ കൂടുതലോ താമസിച്ചിട്ടുണ്ടെങ്കില്‍, ഒരു വ്യക്തിയെ നികുതി അടയ്ക്കേണ്ട റസിഡന്‍റായി കണക്കാക്കും.

അതേസമയം ഒരു ഇന്ത്യന്‍ കപ്പലിലെ ക്രൂ അംഗങ്ങമായോ വിദേശത്ത് ജോലിക്കോ വേണ്ടി ഇന്ത്യ വിടുന്ന ഇന്ത്യന്‍ പൗരന്മാര്‍ 60 ദിവസത്തെ നിയമത്തിന് വിധേയമാകില്ല. ഇന്ത്യ സന്ദര്‍ശിക്കുന്ന എന്‍ആര്‍ഐകളെ ഈ വ്യവസ്ഥയില്‍ നിന്ന് ഒഴിവാക്കും. അത്തരം സന്ദര്‍ശകര്‍ 15 ലക്ഷം രൂപയില്‍ കൂടുതല്‍ സമ്ബാദിച്ചാല്‍ (വിദേശ സ്രോതസ്സ് വരുമാനം ഒഴികെ), 60 ദിവസത്തെ നിയമം 120 ദിവസമായി നീട്ടും.

ഇന്ത്യയിലെ നികുതി നിയമങ്ങള്‍ പൗരത്വത്തെ അടിസ്ഥാനമാക്കിയല്ല, ഭൗതിക സാന്നിധ്യത്തെ അടിസ്ഥാനമാക്കിയാണ് റസിഡന്‍റായി നിര്‍വചിക്കുന്നത്.

നിലവില്‍ എന്‍ആര്‍ഐകള്‍ക്ക് അവരുടെ ഇന്ത്യയില്‍ നിന്നുള്ള വരുമാനത്തിന് മാത്രമേ നികുതി ചുമത്തുന്നുള്ളൂ, അതേസമയം അവരുടെ ആഗോള വരുമാനം ഇന്ത്യയില്‍ നികുതിയില്ലാതെ തുടരുന്നു.

സുതാര്യത വര്‍ദ്ധിപ്പിക്കുന്നതിനും വരുമാന നഷ്ടം കുറയ്ക്കുന്നതിനും ലക്ഷ്യമിട്ടുള്ള വിശാലമായ നികുതി നയ നടപടികളുടെ ഭാഗമാണ് ഈ പരിഷ്കരണം.

STORY HIGHLIGHTS:New income tax bill clarifies income tax for expatriates.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker