
ഇന്ത്യയിൽ മുസ്‍ലിം വിരുദ്ധ വിദ്വേഷ പ്രസംഗങ്ങളിൽ വൻ വർദ്ധനവെന്ന് അമേരിക്കൻ സംഘടനയുടെ റിപ്പോർട്ട്
ന്യൂഡൽഹി:2024 ൽ മുസ്‍ലിംകളടക്കമുള്ള മതന്യൂനപക്ഷങ്ങളെ ലക്ഷ്യം വച്ചുള്ള വിദ്വേഷ പ്രസംഗങ്ങളിൽ ഇന്ത്യയിൽ ഞെട്ടിപ്പിക്കുന്ന വർധനവ് ഉണ്ടായതായി യുഎസ് ആസ്ഥാനമായുള്ള ഇന്ത്യ ഹേറ്റ് ലാബ് റിപ്പോർട്ട്.
2023 നെക്കാൾ അപേക്ഷിച്ച് വിദ്വേഷ പരാമർശത്തിൽ 74 ശതമാനം വർദ്ധനവാണ് രാജ്യത്തുണ്ടായതെന്ന് ഹേറ്റ് ലാബിന്റെ റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.

1165 വിദ്വേഷ പ്രസംഗങ്ങളാണ് 2024 ൽ രാജ്യത്ത് നടന്നത്. ഇതിൽ 98.5 ശതമാനം വിദ്വേഷ പ്രസംഗങ്ങളും മുസ്‍ലിംകളെ ലക്ഷ്യം വച്ചുള്ളതാണെന്നും അതിൽ മൂന്നിൽ രണ്ട് ഭാഗത്തിലധികവും ബിജെപിയുടെയോ സഖ്യകക്ഷികളുടെയോ നിയന്ത്രണത്തിലുള്ള സംസ്ഥാനങ്ങളിലാണ് നടന്നതെന്നും റിപ്പോർട്ട് പറയുന്നു.
ഇന്ത്യയിൽ ന്യൂനപക്ഷങ്ങൾക്ക് നേരെ വെറുപ്പ് പ്രചരിപ്പിക്കുന്നതിൽ ബിജെപിയും അവരുടെ ഘടകകക്ഷികളുമാണ് മുന്നിലെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
2023 ൽ ഇത് 668 വിദ്വേഷ പ്രസംഗങ്ങളാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്തത്. 2024 ൽ ലോക്സഭാ തെരഞ്ഞെടുപ്പിലേക്ക് നീങ്ങിയതോടെയാണ് വിദ്വേഷ പ്രസംഗങ്ങളിൽ വൻ വർദ്ധനവുണ്ടായത്.
2024 മാർച്ച് 16 നും ജൂൺ 1 നും ഇടയിലാണ് വിദ്വേഷ പ്രസംഗ സംഭവങ്ങളുടെ മൂന്നിലൊന്ന് ഭാഗവും സംഭവിച്ചതെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.രാഷ്ട്രീയ പ്രകടനങ്ങൾ, മതപരമായ ഘോഷയാത്രകൾ, പ്രതിഷേധ മാർച്ചുകൾ, സാംസ്കാരിക ഒത്തുചേരലുകൾ തുടങ്ങി വിവിധ പരിപാടികിലാണ് വിദ്വേഷ പ്രസംഗങ്ങളൊക്കെയും നടന്നത്.
‘2024 ഇന്ത്യയിൽ ഒരു പൊതു തിരഞ്ഞെടുപ്പ് നടന്ന വർഷമാണ്. ഏപ്രിൽ 19 നും ജൂൺ 1 നും ഇടയിൽ ഏഴ് ഘട്ടങ്ങളിലായി വോട്ടെടുപ്പ് നടന്നു, ഇതാണ് 2023 നെ അപേക്ഷിച്ച് വിദ്വേഷ പ്രസംഗ സംഭവങ്ങളുടെ എണ്ണത്തിൽ വർദ്ധനവുണ്ടാകാനുള്ള പശ്ചാത്തലമെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു’. ‘കൂടുതൽ കുട്ടികളുള്ള നുഴഞ്ഞുകയറ്റക്കാർ’ എന്ന് മുസ്‍ലിംകളെ ലക്ഷ്യം വെച്ച് മോദി നടത്തിയ പരാമർശം റിപ്പോർട്ടിൽ എടുത്തുപറയുന്നുണ്ട്.
ഇന്ത്യയിലെ ന്യൂനപക്ഷങ്ങൾക്ക് നേരെ നടന്ന വിദ്വേഷ പ്രസംഗത്തിലും അതിക്രമങ്ങളിലും ഹ്യൂമൻ റൈറ്റ്സ് വാച്ച്, ആംനസ്റ്റി ഇന്റർനാഷണൽ എന്നിവയുൾപ്പെടെയുള്ള മനുഷ്യാവകാശ സംഘടനകൾ നേരത്തെ രംഗത്തുവന്നിരുന്നു. വിദ്വേഷപ്രസംഗങ്ങൾ നടത്തിയിട്ടും ബിജെപിക്ക് ഒറ്റക്ക് ഭരിക്കാനുള്ള ഭൂരിപക്ഷം തെരഞ്ഞെടുപ്പിൽ ലഭിച്ചില്ലെന്നും, സർക്കാർ രൂപീകരിക്കാൻ സഖ്യകക്ഷികളെ ആശ്രയിക്കേണ്ടിവന്നു.

ബിജെപി നേതാക്കൾ മാത്രം 340 വിദ്വേഷ പ്രസംഗം നടത്തിയെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. ഉത്തർ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യ നാഥാണ് ഏറ്റവും കൂടുതൽ വിദ്വേഷ പ്രസംഗം നടത്തിയിരിക്കുന്നത്.86 എണ്ണം. തൊട്ട് പിന്നിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് (67) അമിത് ഷായാണ് മൂന്നാമത് (58). 2019 ലെ പൗരത്വ നിയമം, കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കൽ, കർണാടകയിൽ ബിജെപി അധികാരത്തിലിരുന്നപ്പോൾ സ്കൂളുകിൽ മുസ്‍ലിം പെൺകുട്ടികൾ ധരിക്കുന്നത് നിരോധിച്ചത്, ഇതിനൊപ്പം ബിജെപിയും ഘടകകക്ഷികൾ ഭരിക്കുന്ന സംസ്ഥാനങ്ങളിൽ മുസ്‍ലിം ഉടമസ്ഥതയിലുള്ള വീടടക്കമുള്ള കെട്ടിടങ്ങൾ അനധികൃതമായി പൊളിക്കൽ തുടങ്ങിയവയൊക്കെ വിദ്വേഷപരമായ ഇടപെടലായി വിവിധ മനുഷ്യാവകാശ സാമൂഹിക സംഘടനകൾ ചൂണ്ടിക്കാട്ടിയിരുന്നു. ഇന്ത്യയെക്കുറിച്ചുള്ള പക്ഷപാതപരമായ റിപ്പോർട്ടാണ് പുറത്തുവന്നതെന്ന് ബിജെപി ആരോപിച്ചു.
98.5 ശതമാനം വിദ്വേഷ പ്രസംഗങ്ങളും മുസ്‍ലിംകളെ ലക്ഷ്യം വച്ചുള്ളതാണെന്നും അതിൽ മൂന്നിൽ രണ്ട് ഭാഗത്തിലധികവും ബിജെപിയുടെയോ സഖ്യകക്ഷികളുടെയോ നിയന്ത്രണത്തിലുള്ള സംസ്ഥാനങ്ങളിലാണ് നടക്കുന്നതെന്നും റിപ്പോർട്ട് പറയുന്നു.
STORY HIGHLIGHTS:American organization reports huge increase in anti-Muslim hate speech in India