സൈബര്‍ തട്ടിപ്പുകാരുടെ ഈ പുതിയ രീതി അറിയാം:സ്വപ്നത്തില്‍ പോലും പ്രതീക്ഷിക്കാത്ത കെണി.

സാങ്കേതികവിദ്യ പുരോഗമിക്കുന്നതിനനുസരിച്ച്, സൈബർ തട്ടിപ്പുകളുടെ രീതികളും സങ്കീർണമായിക്കൊണ്ടിരിക്കുകയാണ്. ഓരോ ദിവസവും ഓരോ വ്യത്യസ്തങ്ങളായ മാർഗങ്ങളിലൂടെയാണ് തട്ടിപ്പുകാർ ആളുകളെ കബളിപ്പിക്കുന്നത്.
അതുകൊണ്ടു തന്നെ ഇത്തരം പുതിയ തട്ടിപ്പ് രീതികളെ കുറിച്ച് ബോധവാന്മാരായിരിക്കേണ്ടതും പ്രധാനമാണ്.

വ്യാജ ഇന്ററാക്ടീവ് വോയ്സ് റെസ്പോണ്‍സ് (IVR) തട്ടിപ്പാണ് ഇതില്‍ പ്രധാനം. ഇത് പലർക്കും സങ്കല്പ്പിക്കാൻ പോലും സാധിക്കാത്ത മാർഗമായതിനാല്‍ പണവും മറ്റു സുപ്രധാന വിവരങ്ങളും നഷ്ടപ്പെടാൻ സാധ്യത വളരെ കൂടുതലാണ്. ബാങ്കുകളും ടെലികോം ദാതാക്കളും കസ്റ്റമർ കെയറുകളും ഉപയോഗിക്കുന്ന ഒരു ഓട്ടോമേറ്റഡ് ഫോണ്‍ കോള്‍ സംവിധാനമാണ് ഐവിആർ സിസ്റ്റം.
ഇംഗ്ലീഷിനായി “1” അമർത്തുക, ബാലൻസ് അറിയാൻ “2” അമർത്തുക എന്നെല്ലാം ചില കമ്ബ്യൂട്ടർ അധിഷ്ഠിത ഫോണ്‍ കോളുകളില്‍ നമ്മള് കേള്‍ക്കാറുണ്ട്. ഈ സാങ്കേതികവിദ്യ ദുരുപയോഗം ചെയ്തുകൊണ്ടാണ് പുതിയ തട്ടിപ്പ്.

ബാങ്കില്‍ നിന്നോ മറ്റു ധനകാര്യ സ്ഥാപനങ്ങളില്‍ നിന്നോ സർക്കാർ സേവനങ്ങളില്‍ നിന്നോ വരുന്ന ഔദ്യോഗിക കോള്‍ എന്ന വ്യാജേനയാണ് തട്ടിപ്പുകാർ ആളുകളെ സമീപിക്കുക. അക്കൗണ്ടില്‍ നന്ന് പണം നഷ്ടപ്പെടുമെന്നോ അല്ലെങ്കില്‍ മറ്റെന്തെങ്കിലും തരത്തിലുള്ള പ്രശ്നങ്ങളില്‍ അകപ്പെട്ടെന്നോ ഉള്ള തരത്തിലാവാം കോളുകള്‍ വരുന്നത്. ഇതു തടയുന്നതിനായി, എതെങ്കിലും നമ്ബർ അമർത്താനോ, ഒടിപിയോ മറ്റു സുപ്രധാന വിവരങ്ങളോ കീപാഡില്‍ അമർത്താനോ തട്ടിപ്പുകാർ ആവശ്യപ്പെടുന്നു. വിവരങ്ങള്‍ നല്കുന്ന പക്ഷം പണം നഷ്ടപ്പെടുന്നു.
ബാങ്കില്‍ നിന്നുള്ള ഐവിആർ കോളിലെ നിർദ്ദേശങ്ങള്‍ പാലിച്ച് നമ്ബർ അമർത്തിയ സ്ത്രീയ്ക്ക് അടുത്തിടെ രണ്ട് ലക്ഷം രൂപ നഷ്ടപ്പെട്ടിരുന്നു. ബെംഗളൂരുവില്‍ നിന്നുള്ള 57 കാരിയാണ് തട്ടിപ്പിന് ഇരയായത്. അക്കൗണ്ടില്‍ നിന്ന് രണ്ട് ലക്ഷം രൂപ ട്രാൻസ്ഫർ ചെയ്യുന്നുണ്ടെന്നും ഇടപാട് നിരസിക്കാൻ ‘1’ അമർത്താൻ ആവശ്യപ്പെടുകയുമായിരുന്നു. സംഖ്യ അമർത്തിയതോടെ അക്കൗണ്ടില്‍ നിന്ന് പണം നഷ്ടപ്പട്ടു.

STORY HIGHLIGHTS:We know this new method of cyber fraudsters: a trap you wouldn’t even dream of.