KeralaNews

പ്രിയങ്ക ഗാന്ധി ഇന്ന് വയനാട്ടില്‍; കടുവ ആക്രമണത്തില്‍ കൊല്ലപ്പെട്ട രാധയുടെ വീട് സന്ദര്‍ശിക്കും

വയനാട്: വയനാട് എംപി പ്രിയങ്ക ഗാന്ധി ഇന്നു മണ്ഡലത്തിലെത്തും. പഞ്ചാരക്കൊല്ലിയില്‍ കടുവാ ആക്രമണത്തില്‍ കൊല്ലപ്പെട്ട രാധയുടെ കുടുംബത്തെ സന്ദർശിക്കും.

ശേഷം ഒന്നേ മുക്കാലോടെ അന്തരിച്ച ഡിസിസി ട്രഷറർ എൻ.എം. വിജയന്‍റെ വീട്ടിലെത്തി കുടുംബാംഗങ്ങളെ കാണും. കല്‍പ്പറ്റയില്‍ കലക്ടറേറ്റില്‍ നടക്കുന്ന ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തിലും പ്രിയങ്ക പങ്കെടുക്കും. തുടർന്ന് വി.ഡി. സതീശൻ നയിക്കുന്ന മലയോര ജാഥയില്‍ മേപ്പാടിയില്‍ നടക്കുന്ന പൊതുയോഗത്തിലും പ്രിയങ്ക പങ്കെടുക്കുന്നുണ്ട്. ശേഷം ഡല്‍ഹിക്ക് മടങ്ങും.



അതേസമയം മാനന്തവാടി പഞ്ചാരക്കൊല്ലിയില്‍ ആളെ കൊന്ന കടുവ ചത്തെങ്കിലും വനംവകുപ്പ് തെരച്ചില്‍ നടപടികള്‍ തുടരും. പ്രദേശത്ത് വേറെ കടുവകള്‍ ഇല്ല എന്ന് ഉറപ്പിക്കാനും ജനങ്ങളുടെ ആശങ്ക അകറ്റാനും ലക്ഷ്യമിട്ടാണ് തെരച്ചില്‍. ഇന്നുമുതല്‍ തുടർച്ചയായ മൂന്ന് ദിവസങ്ങളിലും പ്രദേശത്ത് വനംവകുപ്പിന്‍റെ തെരച്ചില്‍ നടക്കും..

അതിനിടെ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ നയിക്കുന്ന മലയോര സമരയാത്ര ഇന്ന് വയനാട്ടില്‍ ആരംഭിക്കും. വന്യമൃഗങ്ങളുടെ ആക്രമണത്തില്‍ നിന്ന് മലയോര ജനതയെ രക്ഷിക്കുക, കാർഷിക മേഖലയിലെ തകർച്ചക്ക് പരിഹാരം ഉണ്ടാക്കുക, ബഫർ സോണ്‍ വിഷയത്തില്‍ കേന്ദ്രസർക്കാർ ഇടപെടുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് കേന്ദ്ര – സംസ്ഥാന സർക്കാരുകള്‍ക്കെതിരായ യാത്ര. കടുവയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട രാധയുടെ വീട് രാവിലെ 9 മണിയോടെ പ്രതിപക്ഷ നേതാവ് സന്ദർശിക്കും. പത്ത് മണിക്ക് മാനന്തവാടിയിലും രണ്ടു മണിയോടെ മീനങ്ങാടിയിലും മൂന്നുമണിക്ക് മേപ്പാടിയിലും ആണ് പരിപാടികള്‍..

STORY HIGHLIGHTS:Priyanka Gandhi in Wayanad today; will visit the house of Radha, who was killed in a tiger attack

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker