എടപ്പാളിലെ ബസ്സ് അപകടം: നാൽപ്പതോളം പേർക്ക് പരിക്ക്. മൂന്ന് പേരുടെ നില ഗുരുതരം.
കുറ്റിപ്പുറം എടപ്പാൾ സംസ്ഥാന പാതയിലെ എടപ്പാൾ മാണൂരിൽ പുലർച്ചെ മൂന്ന് മണിയോടെ ടൂറിസ്റ്റ് ബസ്സും കെഎസ്ആർടിസി ബസ്സും തമ്മിൽ കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്..
അപകടത്തിൽ പരികേറ്റ 40 ഓളം പേരെ എടപ്പാളിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഗുരുതരമായി പരിക്കേറ്റ ഒരാളെ കോട്ടക്കൽ മിംസ് ആശുപത്രിയിലും, രണ്ടുപേരെ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിലും പ്രവേശിപ്പിച്ചു.
തൃശൂരിൽ നിന്നും മാനന്തവാടിയിലേക്ക് പോകുകയായിരുന്ന KSRTC ബസും കാസർകോട് നിന്നും എറണാംകുളത്തേക്ക് പോയിരുന്ന ടൂറിസ്റ്റ് ബസുമാണ് അപകടത്തിൽപ്പെട്ടത്.
STORY HIGHLIGHTS:Bus accident in Edappal: Around forty people injured. Three in critical condition.