KeralaNews

കേരളം ഞെട്ടിയ പാറശ്ശാല ഷാരോൺ വധക്കേസിൽ നിർണായക വിധിയുമായി കോടതി

ഷാരോൺ കേസ്; ഗ്രീഷ്‌മയും അമ്മാവനും കുറ്റക്കാർ

പാറശ്ശാല:കേരളം ഞെട്ടിയ പാറശ്ശാല ഷാരോൺ വധക്കേസിൽ നിർണായക വിധിയുമായി കോടതി. പ്രതി ഗ്രീഷ്‌മ കുറ്റക്കാരിയെന്ന് കോടതി വിധിച്ചു.കൊലപാതകം നടന്ന് രണ്ട് വർഷത്തിന് ശേഷമാണ് വിധി വന്നിരിക്കുന്നത്.

നെയ്യാറ്റിൻകര അഡീഷണൽ സെഷൻസ് കോടതിയുടേതാണ് വിധി. 2022 ഒക്ടോബറിലാണ് കേസിനാസ്‌പദമായ സംഭവം നടന്നത്. ഷാരോണും ഗ്രീഷ്‌മയും വർഷങ്ങളായി പ്രണയത്തിലായിരുന്നു. ഇതിനിടെ ഗ്രീഷ്‌മയ്ക്ക് സൈനികൻ്റെ വിവാഹാലോചന വരികയും ഇത് ഉറപ്പിക്കുകയും ചെയ്‌തു. തുടർന്ന് ഷാരോണിനെ ഒഴിവാക്കാൻ ഗ്രീഷ്‌മയും കുടുംബവും പദ്ധതിയിടുകയായിരുന്നു. ഇതിന്റെ ഭാഗമായി ഷാരോണിനെ വീട്ടിലേക്ക് വിളിച്ചുവരുത്തുകയും വിഷം ചേർത്ത കഷായം നൽകുകയുമായിരുന്നു.

STORY HIGHLIGHTS:Kerala shocked by court’s crucial verdict in Parassala Sharon murder case

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker