KeralaNews

യുവാവ് വെട്ടേറ്റ് മരിച്ച സംഭവത്തില്‍ ഭാര്യാ പിതാവും മകനും അറസ്റ്റിലായി.

അരൂക്കുറ്റി വടുതലയില്‍ യുവാവ് വെട്ടേറ്റ് മരിച്ച സംഭവത്തില്‍ ഭാര്യാ പിതാവും മകനും അറസ്റ്റിലായി. വടുതല ചക്കാല നികർത്തില്‍ റിയാസ് ആണ് കൊല്ലപ്പെട്ടത്.

സംഭവത്തില്‍ റിയാസിന്റെ ഭാര്യ നെതീഷയുടെ പിതാവ് നാസർ, നാസറിന്റെ മകൻ റെനീഷ് എന്നിവരെ പൂച്ചാക്കല്‍ പോലീസ് അറസ്റ്റ് ചെയ്തു.

എറണാകുളം സ്വദേശിയായ റിയാസ് വടുതലയില്‍ ഭാര്യയുടെ വീടിന് അടുത്തായി വാടകയ്ക്ക് താമസിച്ചു വരുകയായിരുന്നു. ഭാര്യയെ ശാരീരികമായി ഉപദ്രവിക്കുമായിരുന്ന റിയാസ് മദ്യത്തിനും മയക്കുമരുന്നിനും അടിമയാണെന്ന് പറയപ്പെടുന്നു. വഴക്കിനെ തുടർന്ന് ഭാര്യ സ്വവസതിയിലേക്ക് പോയതിനെക്കുറിച്ച്‌ ചോദിക്കുവാൻ എത്തിയതായിരുന്നു ഭാര്യാ പിതാവ് നാസറും മകൻ റെനീഷും.

അടുത്തുള്ള റിയാസിൻ്റെ സുഹൃത്തിൻ്റെ വസതിയില്‍ ഉണ്ടെന്നറിഞ്ഞ് അവിടെ ഇരുവരും ചെല്ലുകയും തുടർന്ന് ഇവർ തമ്മില്‍ ഉണ്ടായ വാക്ക് തർക്കം കൊലപാതകത്തില്‍ കലാശിക്കുകയുമായിരുന്നു. പ്രതി റെനീഷിനെതിരെ നേരത്തേ കേസുകള്‍ ഉണ്ട്.

STORY HIGHLIGHTS:A father-in-law and son have been arrested in the incident where a young man was hacked to death.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker