KeralaNews

4 വര്‍ഷം മുൻപത്തെ ക്രിസ്മസിന്റെ പക; 2 പേര്‍ കുത്തേറ്റു മരിച്ചു

നലു വർഷം മുൻപ് ക്രിസ്മസ് ദിനത്തില്‍ ഉണ്ടായ അക്രമസംഭവങ്ങള്‍ക്കു പകരം ചോദിക്കാനെത്തിയവർ തമ്മിലുണ്ടായ സംഘർഷത്തില്‍ 2 പേർ കുത്തേറ്റു മരിച്ചു.

വട്ടേക്കാട് കല്ലിങ്ങപ്പുറം സുബ്രന്റെ മകൻ സുജിത്ത്, സമീപവാസി മഠത്തിക്കാടൻ സജീവന്റെ മകൻ അഭിഷേക് എന്നിവരാണു കുത്തേറ്റു മരിച്ചത്. അക്രമത്തിനിടെ പരുക്കേറ്റ വിവേകിന്റെ നില ഗുരുതരമാണ്.

4 വർഷം മുൻപ് ക്രിസ്മസ് ദിനത്തിലാണ് അക്രമസംഭവങ്ങളുടെ തുടക്കം. അന്നുണ്ടായ അക്രമണത്തില്‍ വിവേകിനെ സുജിത്ത് കുത്തിപ്പരുക്കേല്‍പ്പിച്ചിരുന്നു. ഇതിന് പ്രതികാരം ചെയ്യാനാണ് വിവേക്, സുഹൃത്തുക്കളായ അഭിഷേക്, ഹരീഷ് എന്നിവർക്കൊപ്പം ബുധനാഴ്ച രാത്രി സുജിത്തിന്റെ വീട്ടില്‍ എത്തി ആക്രമിച്ചത്. സുജിത്തിനാണ് ആദ്യം കുത്തേറ്റത്. പ്രതിരോധിക്കുന്നതിനിടെ അഭിഷേകിനും കുത്തേല്‍ക്കുകയായിരുന്നു.

മൃതദേഹങ്ങള്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കള്‍ക്കു വിട്ടുകൊടുത്തു.

STORY HIGHLIGHTS:2 people stabbed to death over Christmas grudge 4 years ago

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker