NewsWorld

കെട്ടിടത്തിലേക്ക് വിമാനം ഇടിച്ചുകയറി,വിമാനത്താവളത്തിന് സമീപത്താണ് സംഭവം.

കെട്ടിടത്തിലേക്ക് വിമാനം ഇടിച്ചുകയറി; സംഭവം വിമാനത്താവളത്തിന് തൊട്ടടുത്ത്

അമേരിക്കയില്‍ കെട്ടിടത്തിലേക്ക് വിമാനം ഇടിച്ചുകയറി. അമേരിക്കയിലെ ഹവായിയിലെ ഹോണോലുലു വിമാനത്താവളത്തിന് സമീപത്താണ് സംഭവം.

കമല എയറിൻറെ ഉടമസ്ഥതയിലുള്ള സെസ്ന 208 പരിശീലന വിമാനമാണ് വിമാനത്താവളത്തിന് സമീപമുള്ള ഇൻഡസ്ട്രിയല്‍ ഏരിയയിലെ കെട്ടിടത്തിലേക്ക് ഇടിച്ചുകയറിയത്. വിമാനത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ട് ഇടിച്ചുകയറുകയായിരുന്നു എന്നാണ് റിപ്പോർട്ട്. ആളൊഴിഞ്ഞ കെട്ടിടത്തിലേക്കാണ് വിമാനം ഇടിച്ചു കയറിയതെന്നും അപകടത്തിന് തൊട്ടുമുമ്ബ് പൈലറ്റ് പാരച്യൂട്ടില്‍ രക്ഷപെട്ടെന്നുമാണ് റിപ്പോർട്ടുകള്‍ വ്യക്തമാക്കുന്നത്. ഇതുവരെയും ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല.

പരിശീലന പറക്കലിനിടെ നിയന്ത്രണം നഷ്ടമായ വിമാനം കെട്ടിടത്തിലേക്ക് ഇടിച്ചുകയറുകയായിരുന്നു. വിമാനം അപ്രതീക്ഷിതമായി ഉയർന്നു പൊങ്ങുകയും പിന്നാലെ താഴ്ന്ന് പറന്ന് ആളില്ലാത്ത കെട്ടിടത്തിലേക്ക് ഇടിച്ച്‌ കയറുകയുമായിരുന്നുവെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകള്‍ വ്യക്തമാക്കുന്നത്. അപകടത്തിന് പിന്നാലെ ഹൊണോലുലു ഫയർ ഡിപ്പാർട്ട്മെൻറും പോലീസും നഗരത്തിലെ എമർജൻസി മാനേജ്മെൻറ് ഡിപ്പാർട്ട്മെൻറും സ്ഥലത്തെത്തി. അപകടത്തെക്കുറിച്ച്‌ ഫെഡറല്‍ ഏവിയേഷൻ അഡ്മിനിസ്ട്രേഷൻ (എഫ്‌എഎ) അന്വേഷണം ആരംഭിച്ചു.

വലിയ ശബ്ദം കേട്ടതായും പിന്നാലെ വിമാനത്തിന് തീപിടിക്കുന്നത് കണ്ടതായും ദൃക്സാക്ഷികള്‍ പറഞ്ഞായി മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്തു. ജോലി ചെയ്യുന്നതിനിടെ വലിയ ശബ്ദം കേട്ടു പുറത്ത് വന്ന് നോക്കിയപ്പോള്‍ കറുത്ത പുക ഉയരുന്നത് കണ്ടു. അടുത്ത കെട്ടിടത്തിലേക്ക് ഒരൂ വിമാനം തകർന്ന് വീണാതായി സഹപ്രവർത്തകർ അറിയിച്ചെന്ന് ഒരു പ്രദേശവാസി പറഞ്ഞതായി റിപ്പോർട്ടുകള്‍ പറയുന്നു.

അപകടത്തിന് തൊട്ട് മുമ്ബ് പൈലറ്റ് എയർ ട്രാഫിക് കണ്‍ട്രോളിലേക്ക് വിളിച്ച്‌ തങ്ങളുടെ നിയന്ത്രണം നഷ്ടപ്പെട്ടതായി അറിയിച്ചെന്നും റിപ്പോർട്ടുകള്‍ പറയുന്നു. ഈ സമയം എത്രയും പെട്ടെന്ന് ലാൻറ് ചെയ്യാനായിരുന്നു എയർ ട്രാഫിക് കണ്‍ട്രോളില്‍ നിന്നും നല്‍കിയ സന്ദേശം എന്നാല്‍ നിമിഷങ്ങള്‍ക്കുള്ളില്‍ വിമാനം ആളൊഴിഞ്ഞ കെട്ടിടത്തിലേക്ക് തകർന്ന് വീഴുകയായിരുന്നു. അപകടത്തിന് തൊട്ട് മുമ്ബ് പൈലറ്റ് പാരച്യൂട്ടില്‍ രക്ഷപ്പെട്ടതിനാല്‍ വലിയൊരു അപകടം ഒഴിവായി.

അതേസമയം മറ്റൊരു അപകടത്തില്‍ ടെക്സസിലെ ഹൈവേയിലേക്ക് ലാൻഡ് ചെയ്ത വിമാനം കാറുകള്‍ക്ക് മുകളിലേക്ക് ഇടിച്ചു കയറിയതിനെ തുർന്ന് നാല് പേർക്ക് പരിക്കേറ്റു. സൗത്ത് ടെക്സസിലൂടെ കടന്നുപോകുന്ന സ്റ്റേറ്റ് ഹൈവേ ലൂപ് 463 ല്‍ വിമാനം ലാൻറ് ചെയ്യാൻ ശ്രമിക്കുന്നതിനിടെ ഇരട്ട എഞ്ചിനുള്ള വിമാനത്തിൻറെ പൊപ്പെല്ലറുകള്‍ മൂന്ന് കാറുകള്‍ക്ക് മുകളില്‍ തട്ടി വിമാനം രണ്ടായി പിളർന്ന് വീഴുകയായിരുന്നു.

STORY HIGHLIGHTS:The incident occurred near the airport, with the plane crashing into a building.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker