Sports

വിശ്വനാഥൻ ആനന്ദിന് ശേഷം ലോക ചാമ്ബ്യൻഷിപ്പ് നേടുന്ന ഇന്ത്യക്കാരനെന്ന ചരിത്രനേട്ടം സ്വന്തമാക്കി ഡി.

ഡല്‍ഹി : വിശ്വനാഥൻ ആനന്ദിന് ശേഷം ലോക ചാമ്ബ്യൻഷിപ്പ് നേടുന്ന ഇന്ത്യക്കാരനെന്ന ചരിത്രനേട്ടം സ്വന്തമാക്കി ഡി.

ഗുകേഷ്.. നിലവിലെ ചാമ്ബ്യനും ചൈനീസ് ഗ്രാൻഡ്മാസ്റ്ററുമായ ഡിംഗ് ലിറനെ ലോകചാമ്ബ്യൻഷിപ്പിന്റെ ക്ളാസിക് ഫോർമാറ്റിലെ 14 റൗണ്ടില്‍ 7.5-6.5 എന്ന പോയിന്റ് നിലയിലാണ് തറപറ്റിച്ചത്. 18 വയസ് മാത്രമാണ് ഗുകേഷിന്. ഏറ്റവും പ്രായം കുറഞ്ഞ ലോകചാമ്ബ്യനെന്ന ചരിത്രനേട്ടവും ഗുകേഷ് എഴുതിച്ചേർത്തു.

അവസാന റൗണ്ട് പോരാട്ടത്തിനിറങ്ങുമ്ബോള്‍ ഇരുവർക്കും ആറര പോയിന്റ് വീതമായിരുന്നു. ആദ്യ 40 നീക്കങ്ങള്‍ പിന്നിട്ടപ്പോള്‍ ഈ കളിയും സമനിലയിലേക്ക് എന്ന് പ്രഖ്യാപിച്ച ചെസ് വിശാരദരെപ്പോലും അമ്ബരപ്പിച്ചുകൊണ്ടാണ് 58-ാം നീക്കത്തില്‍ ഡിംഗ് ലിറനെ അടിയറവു പറയിപ്പിച്ചത്. അവസാനറൗണ്ടില്‍ ലിറെന് വെള്ളക്കരുക്കളുടെ ആനുകൂല്യമുണ്ടായിരുന്നിട്ടും ഗുകേഷ് ഒരൊറ്റ കാലാളിന്റെ അധിക ആനുകൂല്യത്തില്‍ വിജയത്തിലേക്കുള്ള കരുനീക്കി അഭിമാനചരിത്രം കുറിച്ചു.

2006 മേയ് 29ന് തെലങ്കാനയില്‍ വേരുകളുളള, ചെന്നൈയിലെ ഒരു തെലുഗു കുടുംബത്തിലാണ് ഗുകേഷിന്റെ ജനനം. അച്ഛൻ ഇ.എൻ.ടി സർജനായ ഡോ. രജനികാന്ത് ചെന്നൈയില്‍ ജോലിനോക്കുന്നതിനാലാണ് കുടുംബം ചെന്നൈയിലേക്ക് താമസം മാറിയത്. അമ്മ ഡോ.പത്മ ചെന്നൈയില്‍ മൈക്രോ ബയോളജിസ്റ്റാണ്. മേല്‍ അയനമ്ബാക്കത്തുള്ള വേലമ്മാള്‍ വിദ്യാലയത്തിലാണ് ഗുകേഷ് പഠിക്കുന്നത്. പ്രഗ്നാനന്ദയുടെ നേട്ടങ്ങള്‍ കണ്ടാണ് ഗുകേഷ് ചെസിലേക്ക് ആകൃഷ്ടനാകുന്നത്. ഗുകേഷിനേക്കാള്‍ ഒരു വയസിന് മൂത്തതാണ് പ്രഗ്ഗ്. അണ്ടർ -8 ചെസ് ലോകകപ്പിലെ പ്രഗ്ഗിന്റെ നേട്ടം കണ്ട് ആവേശം കയറിയ ഗുകേഷ് ഒരുനാള്‍ താനും പ്രഗ്ഗ് അണ്ണയെപ്പോലെ ലോകമറിയുന്ന കളിക്കാരനാകുമെന്ന് മനസിലുറപ്പിച്ചു.

2015ല്‍ ഏഷ്യൻ സ്കൂള്‍ ചെസ് ചാമ്ബ്യൻഷിപ്പില്‍ അണ്ടർ -9 വിഭാഗത്തില്‍ ജേതാവായതോടെയാണ് ചെസ് ലോകം ഗുകേഷിനെ ശ്രദ്ധിച്ചുതുടങ്ങിയത്. 2017 മാർച്ചില്‍ ഫ്രാൻസില്‍ നടന്ന കാപ്പലെ ലെ ഗ്രാൻഡെ ചെസ് ടൂർണമെന്റില്‍ മികച്ച പ്രകടനം കാഴ്ചവച്ച ഗുകേഷ് ഇന്റർ നാഷണല്‍ മാസ്റ്റർ പട്ടത്തിലേക്ക് മുന്നേറി. 2018ലെ യൂത്ത് ചെസ് ചാമ്ബ്യൻഷിപ്പില്‍ അഞ്ച് സ്വർണമെഡലുകളാണ് നേടിയത്.

2019 ജനുവരി 15ന് തനിക്ക് 12 വയസും ഏഴ് മാസവും 17 ദിവസവും പ്രായമുള്ളപ്പോള്‍ ഗുകേഷ് ലോകത്തെ ഏറ്റവും പ്രായം കുറഞ്ഞ രണ്ടാമത്തെ ഗ്രാൻഡ്മാസ്റ്ററായി ചരിത്രം കുറിച്ചു. 17 ദിവസത്തെ പ്രായക്കുറവില്‍ റഷ്യക്കാരനായ സെർജി കാര്യാക്കിനായിരുന്നു ഒന്നാമൻ. 2021ല്‍ അമേരിക്കയിലെ ഇന്ത്യൻ വംശജനായ അഭിമന്യു മിശ്ര 12 വയസും നാലു മാസവും 25 ദിവസവും പ്രായമുള്ളപ്പോള്‍ ഗ്രാൻഡ് മാസ്റ്ററായതോടെ ഗുകേഷ് ഇക്കാര്യത്തില്‍ മൂന്നാമനായി.

STORY HIGHLIGHTS:D. made history by becoming the first Indian to win the World Championship after Viswanathan Anand.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker