KeralaNews

വന്ദേഭാരതിന്റെ ബാറ്ററി തീര്‍ന്നു: ഷൊര്‍ണ്ണൂരില്‍ ട്രെയിന്‍ പിടിച്ചിട്ടു, വാതില്‍ പോലും തുറക്കാനാകുന്നില്ല

പാലക്കാട് :സാങ്കേതിക പ്രശ്നത്തെ തുടർന്ന് വന്ദേഭാരത് ട്രെയിന്‍ പിടിച്ചിട്ടു. കാസർകോട് നിന്നും തിരുവനന്തപുരത്തേക്ക് പുറപ്പെട്ട ട്രെയിന്‍ ഷൊർണൂർ പാലത്തിന് സമീപമാണ് പിടിച്ചിട്ടിരിക്കുന്നത്.

ട്രെയിന്‍ യാത്ര മുടങ്ങിയിട്ട് 45 മിനിറ്റിലേറെയായെന്നാണ് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ട് ചെയ്യുന്നത്. സാങ്കേതിക പ്രശ്നം ഇതുവരെ പരിഹരിക്കപ്പെട്ടിട്ടില്ല. വിദഗ്ധർ സ്ഥലത്ത് എത്തി പരിശോധന തുടരുകയാണ്.

ബാറ്ററി ചാർജ് തീർന്നത് കാരണമാണ് ഷൊർണൂർ സ്റ്റേഷന്‍ പിന്നിട്ടതോടെ സർവ്വീസ് തുടരാന്‍ കഴിയാതെ വന്ദേഭാരത് എക്സ്പ്രസ് പിടിച്ചിടേണ്ടി വന്നത്. പ്രശ്നം പരിഹരിക്കാനുള്ള ശ്രമം തീവ്രമായി തുടരുകയാണ്. ഒട്ടോമാറ്റിക് സംവിധാനത്തിലൂടെയാണ് വന്ദേഭാരത് ട്രെയിനുകളുടെ വാതില്‍ തുറക്കുന്നത് പോലും. ബാറ്ററി ചാർജ് തീർന്നതോടെ ഡോർ തുറക്കാന്‍ പോലും കഴിയാത്തത് യാത്രക്കാരെ അസ്വസ്ഥരാക്കുന്നുണ്ട്. ഉടന്‍ തന്നെ സാങ്കേതിക പ്രശ്നം പരിഹരിച്ച്‌ യാത്ര തുടരാന്‍ കഴിയുമെന്ന് റെയില്‍ വേ അറിയിക്കുന്നുണ്ട്.

അതേസമയം, കേരളത്തിനായി കൂടുതല്‍ വന്ദേ ഭാരത് ട്രെയിനുകള്‍ അനുവദിക്കണമെന്ന് ഹൈബി ഈഡന്‍ എംപി പാർലമെന്റില്‍ ആവശ്യപ്പെട്ടു. എറണാകുളം ബംഗളുരു വന്ദേ ഭാരത് ട്രെയിൻ സർവ്വീസ് പുനരാരംഭിക്കുക. 20 കോച്ചുകളുള്ള വന്ദേഭാരത് ട്രെയിൻ രാത്രികാല സർവ്വീസായി നടത്തുണമെന്നും എംപി വ്യക്തമാക്കി.

എറണാകുളം റെയില്‍വേ മാർഷലിംഗ് യാർഡില്‍ പുതിയ റെയില്‍വേ ടെർമിനല്‍ സ്ഥാപിക്കണമെന്ന് ലോക്സഭയില്‍ ആവശ്യപ്പെട്ടു. ഏകദേശം സെന്റിന് 50 ലക്ഷം രൂപ വിലവരുന്ന 110 ഏക്കറോളം സ്ഥലം റെയില്‍വേയുടെ കൈവശമുണ്ട്. ഇവിടെ പുതിയ ടെർമിനല്‍ ആരംഭിച്ചാല്‍ അത് ഇന്ത്യയിലെ തന്നെ ശ്രദ്ധേയമായ പദ്ധതികളില്‍ ഒന്നായി മാറും. പ്രദേശം മെട്രോ റെയിലിനും വാട്ടർ മെട്രോയ്ക്കും വൈറ്റില മൊബൈലിറ്റി ഹബീനുമെല്ലാം സമീപത്താണ്.

ഇവയെല്ലാം സംയോജിപ്പിച്ച്‌ കൊണ്ട് മള്‍ട്ടി മോഡല്‍ ട്രാൻസ്‌പോർട്ടേഷൻ ഹബ് ആയി വികസിപ്പിക്കാൻ ഇന്ത്യൻ റെയില്‍വേ മുൻ കയ്യെടുത്താല്‍ ഒരു ഏകീകൃത ടിക്കറ്റ് സംവിധാനത്തിലൂടെ ട്രെയിനിലും, മെട്രോയിലും, വാട്ടർ മെട്രോയിലും, ബസിലും യാത്ര ചെയ്യാനാകുന്ന സംവിധാനം നിലവില്‍ വരുത്താനാകും .മാർഷലിങ്‌ യാർഡിന്റെ വികസനം ചർച്ച ചെയ്യാൻ, വിശദാoശങ്ങളുള്‍പ്പെടെ, ഭൂരേഖയുമായി /ഭൂപടവുമായി എത്തുവാൻ കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്‌ണവിന്റെ ക്ഷണിച്ചിട്ടുണ്ടെന്നും ഹൈബി ഈഡന്‍ എംപി പറഞ്ഞു.

STORY HIGHLIGHTS:Vande Bharat’s battery runs out: Train stopped at Shoranur, doors cannot even be opened

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker