NewsWorld

ഇണ മരിച്ചതിന് ശേഷം പുനര്‍വിവാഹം കഴിക്കാന്‍ എത്ര സമയമെടുക്കുമെന്ന് ഗൂഗിളില്‍ തിരഞ്ഞു!!പിന്നാലെ ഭാര്യയെ കൊലപ്പെടുത്തി

ഇണ മരിച്ചതിന് ശേഷം പുനര്‍വിവാഹം കഴിക്കാന്‍ എത്ര സമയമെടുക്കുമെന്ന് ഗൂഗിളില്‍ തിരഞ്ഞു. പിന്നാലെ ഭാര്യയെ കൊലപ്പെടുത്തി മൃതദേഹം ഛിന്നഭിന്നമാക്കി ഭര്‍ത്താവ്. 37കാരനെതിരെ യുഎസില്‍ കൊലക്കുറ്റം ചുമത്തി

ന്യൂയോര്‍ക്ക്: യുഎസില്‍ ഭാര്യയെ കൊലപ്പെടുത്തി മൃതദേഹം കഷ്ണങ്ങളാക്കിയ 37കാരനെതിരെ കുറ്റം ചുമത്തി. ഭാര്യയെ കാണാതായി നാല് മാസത്തിന് ശേഷമാണ് ഇയാള്‍ക്കെതിരെ കൊലക്കുറ്റത്തിന് കുറ്റം ചുമത്തിയത്.

നരേഷ് ഭട്ടിനെതിരെയാണ് കുറ്റം ചുമത്തിയിരിക്കുന്നത്. തന്റെ ഭാര്യ മംമ്ത കഫ്‌ലെ ഭട്ടിനെ കാണാതാവുന്നതിന് മുമ്ബ് ഇണ മരിച്ചതിന് ശേഷം അടുത്ത വിവാഹം കഴിക്കാന്‍ എത്ര സമയമെടുക്കും എന്ന് ഇയാള്‍ ഗൂഗിളില്‍ തിരഞ്ഞതായും കോടതി രേഖകളില്‍ വ്യക്തമാക്കുന്നു.

വിര്‍ജീനിയയിലെ മനസാസ് പാര്‍ക്കില്‍ താമസിക്കുന്ന നരേഷ് ഭട്ടിനെതിരെ ഭാര്യയെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം വികൃതമാക്കിയെന്ന ആരോപണമാണ് പ്രിന്‍സ് വില്യം കൗണ്ടി കോടതി രേഖകളില്‍ ഉന്നയിക്കുന്നത്.

യുഎസില്‍ താമസിച്ചിരുന്ന നരേഷും മംമ്തയും നേപ്പാള്‍ സ്വദേശികളാണ്. മംമ്തയുടെ കുടുംബം നേപ്പാളിലെ കാവ്രെപാലന്‍ചോക്ക് ജില്ലയില്‍ നിന്നുള്ളവരാണെന്നും നരേഷ് കാഞ്ചന്‍പൂര്‍ സ്വദേശിയാണെന്നും കാഠ്മണ്ഡു പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു.

ഓഗസ്റ്റ് 22 ന് അറസ്റ്റിലായ ഭട്ടിന് സെപ്തംബറില്‍ ജാമ്യം നിഷേധിച്ചിരുന്നു.

ദമ്ബതികളുടെ വീട്ടില്‍ നിന്ന് കണ്ടെത്തിയ രക്തം മംമ്തയുടെതാണെന്ന് ഡിഎന്‍എ പരിശോധനയില്‍ തിരിച്ചറിഞ്ഞതായി അധികൃതര്‍ സ്ഥിരീകരിച്ചു, ജൂലൈ 29 നാണ് അവര്‍ കൊല്ലപ്പെട്ടതെന്നാണ് കരുതുന്നത്.

ദമ്ബതികളുടെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ തെളിവുകള്‍ കണ്ടെത്തിയിരുന്നു. കിടപ്പുമുറിയില്‍ രക്തവും കണ്ടെത്തി. കുളിമുറിയില്‍ നിന്ന് കൂടുതല്‍ രക്തം കണ്ടെത്തി. ഇത് തറയിലൂടെ മൃതദേഹം വലിച്ചിഴച്ചെന്നാണ് സൂചിപ്പിക്കുന്നത്.

ഭാര്യയെ കൊലപ്പെടുത്തിയ ദിവസം ഭട്ട് വാള്‍മാര്‍ട്ടില്‍ നിന്ന് കത്തി വാങ്ങിയിരുന്നതായും അന്വേഷണ ഉദ്യോഗസ്ഥര്‍ കണ്ടെത്തി.

STORY HIGHLIGHTS:Man Googled How Long It Takes to Remarry After Spouse Dies!! Then Killed His Wife

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker