കണ്ണൂർ:ണ്ണൂർ: വളപട്ടണം മന്നയിലെ അരി മൊത്ത വ്യാപാരി കെ.പി.അഷറഫിന്റെ വീട്ടില്‍നിന്ന് ഒരു കോടി രൂപയും 300 പവനും കവർന്ന കേസില്‍ പ്രതി പിടിയില്‍.
അഷറഫിന്റെ വീട്ടിന് സമീപത്തെ കൊച്ചു കൊമ്ബല്‍ വിജേഷ് (30) നെയാണ് അന്വേഷണ സംഘം അറസ്റ്റു ചെയ്തത്.
കവർച്ച ചെയ്ത പണവും ആഭരണങ്ങളും വെല്‍ഡിങ് തൊഴിലാളിയായ വിജേഷിന്റെ വീട്ടിലെ കട്ടിലിനടിയില്‍നിന്ന് പോലീസ് കണ്ടെടുത്തതായി അറിയുന്നു. സി.സി.ടി.വി. ദൃശ്യങ്ങളും വിരലടയാളങ്ങളും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി വലയിലായത്.
വീടുമായി നല്ല പരിചയമുള്ളയാളാണ് കവർച്ച നടത്തിയതെന്ന് പോലീസ് നേരത്തെ തന്നെ മനസിലാക്കിയിരുന്നു. അഷ്റഫും കുടുബവും വീട് പൂട്ടി മധുരയിലെ വിരുത് നഗറില്‍ വിവാഹത്തില്‍ പങ്കെടുക്കാൻ നവംബർ 19 – ന് രാവിലെ വീട് പൂട്ടി പോയതായിരുന്നു. 24-ന് രാത്രി തിരിച്ചെത്തിയപ്പോഴാണ് വീടിന്റ ജനല്‍ തകർത്ത് അകത്ത് കയറിയ മോഷ്ടാവ് ലോക്കറില്‍ സൂക്ഷിച്ച പണവും ആഭരണവും കവർന്നത് അറിയുന്നത്.
ഞായറാഴ്ച രാവിലെ പ്രതിയുടെ മൊബൈല്‍ ഫോണ്‍ പോലീസ് കസ്റ്റഡിയില്‍ വാങ്ങിയിരുന്നു. വൈകിട്ട് തിരിച്ച് വാങ്ങാൻ പോലീസ് ആവശ്യപ്പെട്ടു. ഇത് വാങ്ങാൻ എത്തിയപ്പോഴാണ് കസ്റ്റഡിയില്‍ എടുത്തത്. തുടർന്ന് ചോദ്യം ചെയ്യലില്‍ പ്രതി കുറ്റം സമ്മതിച്ചുവെന്ന് പോലീസ് പറഞ്ഞു.
STORY HIGHLIGHTS:Robbery of Rs. 1 crore in Valapattanam; Neighboring youth arrested