NewsWorld

അവിഹിതത്തില്‍ ഉണ്ടായ കുട്ടിയെ മറച്ചുവയ്ക്കാന്‍ പെണ്‍കുഞ്ഞിനെ അമ്മ സൂക്ഷിച്ചത് തന്റെ ദിവാന്‍ ബെഡിലെ ഡ്രോയറില്‍.

ലണ്ടൻ:പുറംലോകം അറിയാതെ സ്വന്തം കുഞ്ഞിനെ വീട്ടിനുള്ളില്‍ ഒളിപ്പിച്ച്‌ യുവതി. സ്വന്തം മുറിയില്‍ കട്ടിലിന്‍റെ അടിയിലുള്ള ഡ്രോയറിലാണ് ഇവര്‍ മകളെ ആരും കാണാതെ മൂന്ന്‌ വര്‍ഷത്തോളം ഒളിപ്പിച്ച്‌ വളര്‍ത്തിയത്.

യുകെയിലാണ് ഞെട്ടിക്കുന്ന സംഭവം.

സംഭവത്തില്‍ കോടതി സ്ത്രീയ്ക്ക് ഏഴ് വര്‍ഷം തടവുശിക്ഷ വിധിച്ചു. 2020 മാര്‍ച്ചില്‍ ചെഷയറിലുള്ള വീട്ടിലെ ബാത്ത് ടബ്ബിലാണ് യുവതി പെണ്‍കുഞ്ഞിനെ പ്രസവിച്ചത്. പോഷകാഹാരക്കുറവും മതിയായ ചികിത്സയോ പരിചരണമോ ലഭിക്കാത്തത് മൂലവും ശോചനീയാവസ്ഥയിലായിരുന്നു കുട്ടി.

സ്ത്രീയുടെ നിലവിലെ പങ്കാളിയാണ് കുട്ടിയെ മുറിയ്ക്കുള്ളില്‍ കണ്ടെത്തിയത്. സ്ത്രീ വീടിന് പുറത്തുപോയ സമയത്ത് കിടപ്പുമുറിയില്‍ നിന്ന് ശബ്ദം കേട്ടതിനെ തുടര്‍ന്ന് ഇയാള്‍ തിരച്ചില്‍ നടത്തുകയായിരുന്നു. ഈ തിരച്ചിലിലാണ് കട്ടിലിന്‍റെ അടിയിലുള്ള രഹസ്യ ഡ്രോയറിനുള്ളില്‍ നിന്ന് കുട്ടിയെ കണ്ടെത്തിയത്. കുട്ടിയെ കണ്ടെത്തിയതോടെ പങ്കാളി ബന്ധുക്കളെയും സോഷ്യല്‍ സര്‍വീസ് അധികൃതരെയും വിവരം അറിയിക്കുകയായിരുന്നു.

കുട്ടിയെ ആദ്യം ആശുപത്രിയില്‍ കൊണ്ടുപോകുമ്ബോള്‍ കുട്ടിയുടെ വളര്‍ച്ചാ പ്രായം 10 മാസം മാത്രമായിരുന്നുവെന്നും പോഷകാഹാരക്കുറവും നിര്‍ജ്ജലീകരണവും ഉണ്ടായിരുന്നുവെന്നും പ്രോസിക്യൂട്ടര്‍ കോടതിയെ അറിയിച്ചു. അമ്മ മറ്റ് കുട്ടികളെ സ്‌കൂളിലേക്ക് കൊണ്ടുപോകുമ്ബോഴും ജോലിക്ക് പോകുമ്ബോഴും കുഞ്ഞ് തനിച്ചായിരുന്നു. കുട്ടി ഡ്രോയറില്‍ ഇരിക്കുന്നത് കണ്ടതായും അവിടെയാണോ മകളെ കിടത്തിയിരുന്നതെന്ന് സാമൂഹിക പ്രവര്‍ത്തകന്‍ ചോദിച്ചപ്പോള്‍ അതെയെന്നായിരുന്നു മാതാവ് നല്‍കിയ മറുപടി.

ഗര്‍ഭിണിയാണെന്ന് തനിക്ക് അറിയില്ലായിരുന്നുവെന്നും പ്രസവിച്ചപ്പോള്‍ ശരിക്കും ഭയപ്പെട്ടിരുന്നുവെന്നും യുവതി പോലീസിനോട് പറഞ്ഞു. കുഞ്ഞിനെ എല്ലായ്പ്പോഴും കട്ടിലിനടിയിലെ ഡ്രോയറില്‍ സൂക്ഷിച്ചിരുന്നില്ലെന്നും ഡ്രോയര്‍ ഒരിക്കലും അടച്ചിരുന്നില്ലെന്നും അവര്‍ പറഞ്ഞു. എന്നാല്‍ കുട്ടി കുടുംബത്തിന്റെ ഭാഗമല്ല എന്നും തനിക്ക് അവിഹിതത്തില്‍ ഉണ്ടായ കുട്ടിയെ പക്ഷേ കുട്ടിയുടെ പിതാവ് അംഗീകരിക്കുന്നില്ലെന്നും അയാള്‍ തന്നെക്കുറിച്ച്‌ അന്വേഷിക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നും അവര്‍ പറഞ്ഞു.

സ്ത്രീയുടെ മാനസികാരോഗ്യം, കുട്ടിയുടെ പിതാവുമായുള്ള ബന്ധം, കോവിഡ് ലോക്ക്ഡൗണ്‍ എന്നിവയുള്‍പ്പെടെ അസാധാരണമായ പല സാഹചര്യങ്ങളുമാണ് പ്രശ്‌നത്തിലേയ്ക്ക് വഴിവച്ചതെന്ന് കരുതുന്നു.

അവിഹിതത്തില്‍ ഉണ്ടായ കുട്ടിയെ മറച്ചുവയ്ക്കാന്‍ പെണ്‍കുഞ്ഞിനെ അമ്മ സൂക്ഷിച്ചത് തന്റെ ദിവാന്‍ ബെഡിലെ ഡ്രോയറില്‍.

STORY HIGHLIGHTS:Mother hid illegitimate child in drawer for 3 years; mother jailed

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker