പിള്ളേര് തമാശയ്ക്കെടുത്ത റീല്‍ കേറി അങ്ങ് കൊളുത്തി, ടിവിഎസിൻ്റെ വക അഭിനന്ദനവും ഒരു കിടിലൻ സര്‍പ്രൈസും
ഇൻസ്റ്റാഗ്രാമില്‍ റീല്‍സ് പോസ്റ്റ് ചെയ്യുന്നത് ഇപ്പോള്‍ യുവാക്കള്‍ക്ക് ഒരു ഹരമാണ്. ചിലരൊക്കെ അതിനെ വിമർശിക്കാറുണ്ട്, ഇങ്ങനെ റീഷസ് ചെയ്താല്‍ എന്തു ഗുണം, വല്ല പണിക്കും പൊയ്ക്കൂടെ എന്നൊക്കെ, പക്ഷേ വയനാട്ടില്‍ നിന്ന് ഒരു കൂട്ടം ചെറുപ്പക്കാർ വിമർശിക്കുന്ന അമ്മാവൻമാരുടെ വാ അടപ്പിച്ചിരിക്കുകയാണ്.
സംഭവം സമൂഹമാധ്യമങ്ങളില്‍ എല്ലാം വൈറലായിരിക്കുകയാണ്. സുഹൃത്തുകളായ റാഹീസ്, അർഷാദും ഫവാസും കൂടെ തങ്ങളുടെ കാർ വാട്ടർ സർവീസിന് വേണ്ടി കൊടുക്കാൻ പോയപ്പോഴാണ് വൈറലായ വീഡിയോ ചിത്രീകരിക്കുന്നത്.
സർവീസ് സെൻ്ററിന് എതിർ വശത്തായി ടിവിഎസിൻ്റെ വലിയ ഒരു പരസ്യ ബോർഡില്‍ സ്കൂട്ടറിൻ്റെ ചിത്രം കാണുകയും, സ്കൂട്ടറില്‍ ഇരുന്ന് യാത്ര ചെയ്യുന്നത് പോലെ റീല്‍സ് ചിത്രീകരിക്കുകയും ചെയ്തു. പക്ഷേ പിന്നെ അങ്ങോട്ട് ഇൻസ്റ്റാഗ്രാമിന് വിശ്രമം കിട്ടിയിട്ടില്ല. ഒരു മാസത്തിന് ശേഷം റാഹിസിന് ഒരു ഇ മെയില്‍ ലഭിച്ചു. സാക്ഷാല്‍ ടിവിഎസ് ബ്രാൻഡ് റാഹിസിൻ്റെ റീല്‍സ് ശ്രദ്ധയില്‍പ്പെട്ടുവെന്നും നിങ്ങള്‍ എത്രയും പെട്ടെന്ന് അടുത്തുള്ള ടിവിഎസ് ഷോറൂമില്‍ എത്തി സ്കൂട്ടറില്‍ ഇരുന്ന് കൊണ്ട് ഫോട്ടോ എടുത്ത് അയക്കണമെന്ന് അറിയിച്ചു.
അപ്പോള്‍ തന്നെ ഷോറൂമില്‍ എത്തി ഹെല്‍മറ്റ് ധരിച്ച് കൊണ്ട് ചിത്രം എടുക്കുകയും ടിവിഎസിന് മെയില്‍ ചെയ്ത് കൊടുക്കുകയും ചെയ്തു. വയനാടിനെ തന്നെ ഞെട്ടിച്ച് കൊണ്ടാണ് ഇവരുടെ ചിത്രമുളള വലിയ പരസ്യബോർഡ് സ്ഥാപിച്ചത്. അതിൻ്റെ മുന്നില്‍ നിന്ന് കൊണ്ട് വീണ്ടും റീല്‍ എടുക്കുകയും അത് വീണ്ടും വൈറലാകുകയും ചെയ്തു. ടിവിഎസ് ജുപ്പീറ്ററായിരുന്നു പരസ്യ ബോർഡില്‍ ഉണ്ടായിരുന്നത്.
ടിവിഎസിൻ്റെ മറ്റ് വാർത്തകളിലേക്ക് നോക്കിയാല്‍ നിലവില്‍ വിപണിയില്‍ രണ്ടാം സ്ഥാനത്താണ് ടിവിഎസ് ജൂപ്പിറ്റർ, ഇന്ത്യയുടെ സ്‌കൂട്ടർ വിഭാഗത്തിലെ ഒരു ജനപ്രിയ മോഡലാണ് ഇത് എന്ന കാര്യത്തിലും തർക്കമില്ല, നിരവധി ഇന്ത്യൻ കുടുംബങ്ങളില്‍ ഈ സ്കൂട്ടർ കാര്യമായ സ്വാധീനം ചെലുത്തുന്നു. പുതിയ 2024 ടിവിഎസ് ജൂപ്പിറ്ററിനൊപ്പം, ഇന്ത്യൻ ഉപഭോക്താക്കള്‍ക്കായി കമ്ബനി കൂടുതല്‍ സവിശേഷതകളും ഫീച്ചറുകളും വാഗ്ദാനം ചെയ്യുന്നു.
STORY HIGHLIGHTS:The reel that the kids made as a joke was hooked up, TVS congratulated them and gave them a big surprise.