IndiaNews

മണിപ്പൂരില്‍ സംഘര്‍ഷം തുടരുന്നു: ക്രൈസ്തവ ദേവാലയങ്ങള്‍ക്ക് തീയിട്ടു; കുക്കി വീടുകള്‍ക്ക് നേരെയും ആക്രമണം

മണിപ്പൂരില്‍ സംഘർഷം തുടരുന്നു. വിവിധയിടങ്ങളില്‍ വീടുകള്‍ക്കും ദേവാലയങ്ങള്‍ക്കും നേരെ വ്യാപക ആക്രമണമുണ്ടായി.

അഞ്ച് ക്രൈസ്തവ ദേവാലയങ്ങള്‍ക്ക് തീയിട്ടു. കുക്കി വിഭാഗക്കാരുടെ ഏഴ് വീടുകളും അഗ്നിക്കിരയാക്കി. കുക്കികള്‍ തട്ടിക്കൊണ്ടു പോയ ആറ് പേരുടെയും മൃതദേഹങ്ങള്‍ ലഭിച്ചതിനു പിന്നാലെയാണ് സംഘർഷം രൂക്ഷമായത്.

സംഘർഷത്തില്‍ ആശങ്ക രേഖപ്പെടുത്തി പ്രതിപക്ഷനേതാവ് രാഹുല്‍ ഗാന്ധി രംഗത്തെത്തി. വിഷയത്തില്‍ കേന്ദ്ര- സംസ്ഥാന സർക്കാരുകള്‍ ഫലപ്രദമായ ഇടപെടല്‍ നടത്തണമെന്ന് രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടു. ഒരു വർഷമായി മണിപ്പൂരില്‍ സമാധാനം മടക്കി കൊണ്ടുവരാൻ സാധിച്ചിട്ടില്ല. പ്രധാനമന്ത്രി മണിപ്പൂർ സന്ദർശിക്കണമെന്നും രാഹുല്‍ ഗാന്ധി വ്യക്തമാക്കി.

മന്ത്രിമാരുടെ വീടുകളടക്കം പ്രതിഷേധകാർ ആക്രമിച്ചിരുന്നു. രണ്ട് മന്ത്രിമാരുടെയും മൂന്ന് എംഎല്‍എമാരുടെയും വീടുകള്‍ക്കാണ് അക്രമികള്‍ തീയിട്ടത്. ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഇംഫാല്‍ വെസ്റ്റില്‍ അനിശ്ചിതകാലത്തേക്ക് നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. മേഖലയില്‍ രണ്ട് ദിവസം ഇന്റർനെറ്റും നിരോധിച്ചിട്ടുണ്ട്.

STORY HIGHLIGHTS:Clashes continue in Manipur: Christian churches set on fire; Kuki houses also attacked

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker