IndiaNews

സർക്കർ ഉടമസ്ഥതയിലുള്ള
ബിഎസ്എൻഎൽ തങ്ങളുടെ പുതിയ ലോഗോ
അവതരിപ്പിച്ചു.

ന്യൂഡൽഹി: ഭാരത സർക്കർ ഉടമസ്ഥതയിലുള്ള
ബിഎസ്എൻഎൽ തങ്ങളുടെ പുതിയ ലോഗോ
അവതരിപ്പിച്ചു. പഴയതിൽ നിന്ന് വ്യത്യസ്തമായി

ഓറഞ്ച് നിറത്തിലുള്ളതാണ് പുതിയ ലോഗോ.

‘കണക്ടിങ് ഇന്ത്യ’ എന്ന പഴയ ടാഗ്ലൈനിനു പകരം

‘കണക്ടിങ് ഭാരത്’ എന്നും പുതിയ ലോഗോയിൽ

കാണാം. രാജ്യവ്യാപകമായി 4ജി നെറ്റ്വർക്ക്

ലോഞ്ചിന് മുന്നോടിയായാണ് കമ്പനിയുടെ

മാറ്റങ്ങൾ. നിലവിൽ തെരഞ്ഞെടുത്ത

സർക്കിളുകളിൽ മാത്രമാണ് 4G സേവനങ്ങൾ

ലഭ്യമാകുന്നത്. കമ്പനി ഉടൻ തന്നെ രാജ്യത്ത് 5G

സേവനങ്ങൾ അവതരിപ്പിക്കും. ഇതോടൊപ്പം,

ഉപയോക്താക്കളുടെ അനുഭവം മെച്ചപ്പെടുത്തുക

ലക്ഷ്യമിട്ട് നിരവധി പുതിയ ഫീച്ചറുകളാണ് കമ്പനി

വാഗ്ദാനം ചെയ്യുന്നത്. അനാവശ്യമായെത്തുന്ന

മെസേജുകളും, തട്ടിപ്പുസന്ദേശങ്ങളും സ്വയം

ഫിൽട്ടർ ചെയ്യുന്ന സ്‌പാം-ഫ്രീ നെറ്റ്വർക്കാണ്

ഇതിലൊന്ന്.

എയർടെൽ, ജിയോ, വിഐ തുടങ്ങിയ മുൻനിര സേവനദാതാക്കൾ അവരുടെ നിരക്കുകൾ വർധിപ്പിച്ചതിനുപിന്നാലെ ബിഎസ്എൻഎൽ രാജ്യത്തുടനീളം 4ജി നെറ്റ‌്വർക്ക് അതിവേഗം വിപുലീകരിക്കുകയാണ്. തങ്ങളുടെ കുറഞ്ഞ നിരക്കുകൾ കാരണം ബിഎസ്എൻഎൽ വരിക്കാരുടെ എണ്ണത്തിൽ വൻ വർധനവാണ് ഈയിടെ രേഖപ്പെടുത്തിയത്. 2025ഓടെ രാജ്യത്തുടനീളം 4ജി റോൾഔട്ട് പൂർത്തിയാക്കാനാണ് കമ്പനിയുടെ ലക്ഷ്യം. 4ജി റോൾഔട്ട് പൂർത്തിയായതിനുശേഷം 6 മുതൽ 8 മാസത്തിനകം 5ജി സേവനങ്ങൾ അവതരിപ്പിക്കുമെന്നാണ് റിപ്പോർട്ട്.

STORY HIGHLIGHTS:Sarkar owned
BSNL’s new logo
Presented.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker